ടുച്ചലിന് ചെല്‍സി നന്ദി അറിയിക്കുന്നതായും ക്ലബിന്റെ ചരിത്രത്തില്‍ അദ്ദേഹത്തിന് സ്ഥാനമുണ്ടാകുമെന്നും ചെല്‍സി മാനേജ്മെന്റ് പ്രസ്താവനയില്‍ അറിയിച്ചു. ടുച്ചലിന്റെ കീഴിലാണ് 2021 ചാമ്പ്യന്‍സ് ലീഗ് കിരീടം ചെല്‍സി നേടിയത്.
പ്രീമിയര്‍ ലീഗില്‍ നിലവില്‍ ആറാം സ്ഥാനത്താണ് ചെല്‍സി. ടുച്ചലിന് പകരക്കാരനെ ഉടന്‍ നിയമിക്കുമെന്ന് ക്ലബ് കൂട്ടിച്ചേര്‍ത്തു.