പ​രിക്കി​ല്‍ വ​ല​ഞ്ഞ് ഇം​ഗ്ല​ണ്ട്; ര​ക്ഷ​ക​നാ​യി സൂ​പ്പ​ര്‍ താ​ര​മെ​ത്തു​ന്നു

05:03 PM Sep 07, 2022 | Deepika.com
ല​ണ്ട​ന്‍: പ​രി​ക്കി​നെത്തുട​ര്‍​ന്ന് ട്വ​ന്‍റി-20 ലോ​ക​ക​പ്പി​നു​ള്ള ഇം​ഗ്ല​ണ്ട് ക്രി​ക്ക​റ്റ് ടീ​മി​ല്‍നി​ന്നു സ്റ്റാ​ര്‍ താ​രം ജോ​ണി ബെ​യ​ര്‍​സ്റ്റോ പു​റ​ത്താ​യി. ബെ​യ​ര്‍സ്റ്റോ​യു​ടെ പ​ക​ര​ക്കാ​ര​നാ​യി ട്വ​ന്‍റി-20 സ്‌​പെ​ഷ​ലി​സ്റ്റ് അ​ല​ക്‌​സ് ഹെ​യ്ല്‍​സ് ടീ​മി​ലെ​ത്തി.

ലോ​ക​ക​പ്പി​ന് ഒ​രു​ങ്ങു​ന്ന ഇം​ഗ്ല​ണ്ട് ടീ​മി​ന് പ​രിക്ക് ക​ടു​ത്ത തി​രി​ച്ച​ടി​യാ​ണ് ന​ല്‍​കുന്ന​ത്. ടീ​മി​ല്‍ ഇ​ടം നേ​ടി​യെ​ങ്കി​ലും ക്യാ​പ്റ്റ​ന്‍ ജോ​സ് ബ​ട്‌​ല​റും പ​രു​ക്കി​ന്‍റെ ഭീ​ഷ​ണി​യി​ലാ​ണ്. പേ​സ​ര്‍ ജോ​ഫ്ര ആ​ര്‍​ച്ച​ര്‍ പ​രു​ക്കി​നെത്തുട​ര്‍​ന്ന് നേ​ര​ത്തെ ടീ​മി​നു പു​റ​ത്താ​യിരുന്നു.

അ​തേ​സ​മ​യം, മൂ​ന്നു വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷ​മാ​ണ് ഹെ​യ്ല്‍​സ് ഇം​ഗ്ല​ണ്ട് ടീ​മി​ല്‍ തി​രി​ച്ചെ​ത്തു​ന്ന​ത്. ഇം​ഗ്ല​ണ്ടി​നാ​യി ട്വ​ന്‍റി-20​യി​ല്‍ ആ​ദ്യ സെ​ഞ്ചു​റി നേ​ടി​യ താ​ര​മാ​ണ് ഹെ​യ്ല്‍​സ്.