എ​ൻ​എ​സ്ഇ മു​ൻ മേ​ധാ​വി ര​വി ന​രേ​ൻ അ​റ​സ്റ്റി​ൽ

02:04 AM Sep 07, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: നാ​ഷ​ണ​ൽ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് (എ​ൻ​എ​സ്ഇ) മു​ൻ മേ​ധാ​വി ര​വി ന​രേ​നെ ക​ള്ള​പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ എ​ൻ​ഫോ​ഴ്സ​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​റ​സ്റ്റ് ചെ​യ്തു.

എ​ൻ​എ​സ്ഇ​യു​ടെ സെ​ർ​വ​ർ ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ-​ലൊ​ക്കേ​ഷ​ൻ ത​ട്ടി​പ്പി​ലും അ​ന​ധി​കൃ​ത ഫോ​ണ്‍ ചോ​ർ​ത്ത​ൽ കേ​സി​ലും ന​രേ​ന്‍റെ പ​ങ്കാ​ളി​ത്തം മ​ന​സി​ലാ​ക്കാ​നാ​ണ് അ​റ​സ്റ്റെ​ന്നാ​ണ് സൂ​ച​ന.

1994 മു​ത​ൽ 2013 വ​രെ എ​ൻ​എ​സ്ഇ​യു​ടെ എം​ഡി, സി​ഇ​ഓ പ​ദ​വി​യി​ലും 2013 മു​ത​ൽ 2017 വ​രെ വൈ​സ് ചെ​യ​ർ​മാ​ൻ പ​ദ​വി​യി​ലും ജോ​ലി ചെ​യ്ത ന​രേ​ൻ 1997 മു​ത​ൽ എ​ൻ​എ​സ്ഇ ജീ​വ​ന​ക്കാ​രു​ടെ ഫോ​ണ്‍ ചോ​ർ​ത്തി എ​ന്ന് ഇ​ഡി ആ​രോ​പി​ക്കു​ന്നു.

എ​ൻ​എ​സ്ഇ​യു​ടെ സെ​ർ​വ​റി​ന് സ​മീ​പ​മു​ള്ള സ്ഥ​ല​ത്ത് സി​സ്റ്റം സ്ഥാ​പി​ച്ച് പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ ക​ന്പ​നി​ക​ളെ അ​നു​വ​ദി​ക്കു​ന്ന കോ-​ലൊ​ക്കേ​ഷ​ൻ പ്ര​ക്രി​യ​യി​ൽ തി​രി​മ​റി ന​ട​ത്തി വേ​ണ്ട​പ്പെ​ട്ട​വ​ർ​ക്ക് ട്രേ​ഡിം​ഗ് വി​വ​ര​ങ്ങ​ൾ നേ​ര​ത്തെ അ​റി​യാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യെ​ന്ന പ​രാ​തി​യി​ലും ന​രേ​ൻ പ്ര​തി​യാ​ണ്. ത​ട്ടി​പ്പ് പു​റ​ത്ത​റി​യാ​തി​രി​ക്കാ​ൻ കോ-​ലൊ​ക്കേ​ഷ​ൻ സി​സ്റ്റം ഓ​ഡി​റ്റി​ലും തി​രി​മ​റി ന​ട​ന്ന​താ​യി ഇ​ഡി ആ​രോ​പി​ക്കു​ന്നു.

നേ​ര​ത്തെ, ന​രേ​ന്‍റെ പി​ൻ​ഗാ​മി​യാ​യ ചി​ത്ര രാ​മ​കൃ​ഷ്ണ​നെ പ്ര​സ്തു​ത കേ​സു​ക​ളി​ൽ ഏ​ജ​ൻ​സി​ക​ൾ അ​റ്സ​റ്റ് ചെ​യ്തി​രു​ന്നു.