കോഴിക്കോട്: വാഹന പരിശോധനയ്ക്കിടെ എസ്ഐയെയും മറ്റൊരു പോലീസുകാരനെയും ആക്രമിച്ച രണ്ടുപേർ അറസ്റ്റിൽ. പുതിയാപ്പ സ്വദേശി ഷിഹാബ്, കോട്ടപ്പറമ്പ് സ്വദേശി വിപിൻ പത്മനാഭൻ എന്നിവരാണ് പിടിയിലായത്. ഇരുവരെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി കോടതിയിൽ ഹാജരാക്കും.
പുലർച്ചെ രണ്ടോടെ കോഴിക്കോട് പാളയത്താണ് സംഭവം നടന്നത്. മദ്യലഹരിയിൽ എത്തിയ ഇരുവരും വാഹന പരിശോധനയ്ക്കിടെ എസ്ഐ എസ്.അഭിഷേക്, ഡ്രൈവർ മുഹമ്മദ് സക്കറിയ എന്നിവരെ ആക്രമിക്കുകയായിരുന്നു. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി.
വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ആക്രമിച്ചു; രണ്ടുപേർ അറസ്റ്റിൽ
03:09 PM Jul 31, 2022 | Deepika.com