കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ്: ഇ​ന്ന് തീ​പാ​റും പോ​രാ​ട്ട​ങ്ങ​ൾ

11:59 AM Jul 31, 2022 | Deepika.com
ബ​ർ​മി​ഗ്ഹാം: ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് പോ​രു​ൾ​പ്പ​ടെ തീ​പാ​റു​ന്ന നി​ര​വ​ധി മത്സരങ്ങ​ൾ​ക്ക് കോ​മ​ണ്‍​വെ​ൽ​ത്ത് ഗെിം​സി​ന്‍റെ മൂ​ന്നാം ദി​നം സാ​ക്ഷി​യാ​കും.

ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന ഇ​ന്ത്യ​ൻ ടീം 3:30-​ന് പ്രാ​ഥ​മി​ക റൗ​ണ്ടി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​നി വ​നി​ത​ക​ളെ നേ​രി​ടും. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ ഓ​സ്ട്രേ​ലി​യ​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

പു​രു​ഷ ജിം​നാ​സ്റ്റി​ക്സി​ൽ യോ​ഗേ​ശ്വ​ർ സിം​ഗ് ഫൈ​ന​ൽ മ​ത്സ​ര​ത്തി​നാ​യി 1:30-ന് ​ക​ള​ത്തി​ലി​റ​ങ്ങും.

ഇ​ന്ത്യ​ക്ക് ആ​ദ്യ ദി​നം നാ​ല് മെ​ഡ​ലു​ക​ൾ സ​മ്മാ​നി​ച്ച ഭാ​രോ​ദ്വ​ഹ​ന വേ​ദി​യി​ൽ 67 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ലെ ഫൈ​ന​ലി​ൽ ജെ​റ​മി ലാ​ൽ​റി​നു​ൻ​ഗാ ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് മ​ത്സ​രി​ക്കും. രാത്രി 11-ന് 73 കിലോ വിഭാഗത്തിൽ അചിന്താ ഷുയേലി മത്സരിക്കും.

മ​ല​യാ​ളി താ​രം സ​ജ​ൻ പ്ര​കാ​ശ് 200 മീ​റ്റ​ർ ബ​ട്ട​ർ​ഫ്ളൈ ഇ​ന​ത്തി​നാ​യി വൈ​കി​ട്ട് മൂ​ന്നി​ന് നീ​ന്ത​ൽ​കു​ള​ത്തി​ലി​റ​ങ്ങും. 3:30-ന് ​ന​ട​ക്കു​ന്ന 50 മീ​റ്റ​ർ ബാ​ക്ക് ​സ്ട്രോ​ക്കി​ൽ ശ്രീ​ഹ​രി ന​ട​രാ​ജ് പ​ങ്കെ​ടു​ക്കും.

4:45-ന് ​ബോ​ക്സിം​ഗ് വേ​ദി​യി​ൽ നി​ഖാ​ത്ത് സ​രീ​ൻ ലൈ​റ്റ് ഫ്ളൈ​വെ​യ്റ്റ് ഇ​ന​ത്തി​ൽ ഹെ​ല​ന ഇ​സ്മാ​യേ​ൽ ഭാ​ഗോ​യെ നേ​രി​ടും. പു​രു​ഷ വി​ഭാ​ഗം ലൈ​റ്റ് വെ​ൽ​റ്റ​ർ​വെ​യ്റ്റി​ൽ ശി​വ ഥാ​പ്പ 5:15-ന് ​മ​ത്സ​ര​ത്തി​നി​റ​ങ്ങും.

പ്രാ​ഥ​മി​ക റൗ​ണ്ടി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ വ​നി​താ ഹോ​ക്കി ടീം ​ഘാ​ന​യെ രാ​ത്രി 8:30-ന് ​നേ​രി​ടും.