ബി​ന്ധ്യാ​റാ​ണി​ക്ക് വെ​ള്ളി; കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ ഇ​ന്ത്യ​ക്ക് നാ​ലാം മെ​ഡ​ൽ

12:57 PM Jul 31, 2022 | Deepika.com
ബ​ർ​മിം​ഗ്ഹാം: കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ ഇ​ന്ത്യ​യ്ക്ക് നാ​ലാം മെ​ഡ​ല്‍. ഭാ​രോ​ദ്വ​ഹ​ന​ത്തി​ല്‍ ബി​ന്ധ്യാ​റാ​ണി ദേ​വി വെ​ള്ളി മെ​ഡ​ല്‍ സ്വ​ന്ത​മാ​ക്കി.

55 കി​ലോ വി​ഭാ​ഗ​ത്തി​ല്‍ 202 കി​ലോ ഭാ​രം ഉ​യ​ര്‍​ത്തി​യാ​ണ് ബി​ന്ധ്യാ​റാ​ണി നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. ക്ലീ​ന്‍ ആ​ന്‍​ഡ് ജെ​ര്‍​ക്കി​ല്‍ 116 കി​ലോ ഉ​യ​ര്‍​ത്തി. സ്‌​നാ​ച്ചി​ല്‍ 86 കി​ലോ ഭാ​ര​മാ​ണ് ബി​ന്ധ്യാ​റാ​ണി ഉ​യ​ര്‍​ത്തി​യ​ത്.

അ​തേ​സ​മ​യം, കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സി​ൽ ഇ​ന്ത്യ സ്വ​ർ​ണ മെ​ഡ​ൽ നേ​ടി. 49 കി​ലോ ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ മീ​രാ​ബാ​യ് ചാ​നു​വാ​ണ് സു​വ​ർ​ണ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.

ഗെ​യിം​സ് റി​ക്കാ​ർ​ഡോ​ടെ​യാ​ണ് ചാ​നു​വി​ന്‍റെ നേ​ട്ടം. പു​രു​ഷ​ന്മാ​രു​ടെ 55 കി​ലോ ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ സ​ങ്കേ​ത് മ​ഹാ​ദേ​വ് സ​ർ​ഗ​ർ വെ​ള്ളി​യും 61 കി​ലോ ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ ഗു​രു​രാ​ജ പൂ​ജാ​രി വെ​ങ്ക​ല​വും നേ​ടി​യി​രു​ന്നു.