ബു​ധ​നാ​ഴ്ച വ​രെ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത; 12 ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

12:57 PM Jul 31, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ൽ കാ​ല​വ​ർ​ഷം ക​രു​ത്താ​ർ​ജി​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ബു​ധ​നാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത​തോ അ​ത്യ​ന്തം ക​ന​ത്ത​തോ ആ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ട്.

തിങ്കളാഴ്ച മു​ത​ൽ സം​സ്ഥാ​ന​ത്തെ 12 ജി​ല്ല​ക​ളി​ൽ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ നാ​ളെ ഓ​റ​ഞ്ച് അ​ല​ർ​ട്ടും വ​യ​നാ​ട് ഒ​ഴി​കെ​യു​ള്ള മ​റ്റു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു.

ചൊ​വ്വാ​ഴ്ച മു​ത​ൽ മ​ഴ ക​ന​ക്കു​മെ​ന്നാ​ണ് നി​ല​വി​ലെ നി​ഗ​മ​നം. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി,തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും ബാ​ക്കി ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു. ബു​ധ​നാ​ഴ്ച കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി,തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും ഓ​റ​ഞ്ച് അ​ല​ർ​ട്ടും തി​രു​വ​ന​ന്ത​പു​രം, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടു​മാ​യി​രി​ക്കും.

യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ജി​ല്ല​ക​ളി​ലെ ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റി​ൽ ഏ​ഴ് മു​ത​ൽ 11 സെ​ന്‍റീ​മീ​റ്റ​ർ വ​രെ​യു​ള്ള ശ​ക്ത​മാ​യ മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത. ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ജി​ല്ല​ക​ളി​ൽ 11 മു​ത​ൽ 20 സെ​ന്‍റീ​മീ​റ്റ​ർ വ​രെ​യു​ള്ള അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കു​മാ​ണ് സാ​ധ്യ​ത.

തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ പെ​യ്യു​മെ​ന്ന​തി​നാ​ൽ ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പു​ക​ൾ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ജി​ല്ല​ക​ളി​ലെ പ്ര​ള​യ​സാ​ധ്യ​താ പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു. കേ​ര​ള, ക​ർ​ണാ​ട​ക തീ​ര​ത്തും ല​ക്ഷ​ദ്വീ​പ് ഭാ​ഗ​ത്തും ബു​ധ​നാ​ഴ്ച വ​രെ കാ​റ്റി​ന്‍റെ വേ​ഗം ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ ആ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ൽ ക​ട​ലി​ൽ പോ​ക​രു​തെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യ​പ്പു ന​ൽ​കി.