തൃശൂർ: വിദേശത്തുനിന്നും എത്തിയ യുവാവ് മരിച്ചത് മങ്കിപോക്സ് മൂലമെന്ന് സംശയം. ചാവക്കാട് കുരിഞ്ഞിയൂർ സ്വദേശി 22 കാരനാണ് ഇന്ന് രാവിലെ മരിച്ചത്. മങ്കിപോക്സ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് മൂന്ന് ദിവസം മുൻപാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
യുവാവിന്റെ സ്രവം ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു. യുഎഇയിൽനിന്ന് ഈ മാസം 21 ന് ആണ് യുവാവ് കേരളത്തിൽ എത്തിയത്. മാർഗനിർദേശം പാലിച്ച് മൃതദേഹം സംസ്കരിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി.
തൃശൂരിൽ യുവാവ് മരിച്ചത് മങ്കിപോക്സ് മൂലമെന്ന് സംശയം
09:28 PM Jul 30, 2022 | Deepika.com