സ​ച്ചി​നെ പേ​രു വി​ളി​ച്ചു; ഓസീസ് സൂ​പ്പ​ര്‍ താ​ര​ത്തി​ന് പെ​ങ്കാ​ല

07:17 PM Jul 30, 2022 | Deepika.com
മും​ബൈ: ഓ​സ്ട്രേ​ലി​യ​ന്‍ യു​വ ബാ​റ്റ​ര്‍ മാ​ര്‍​ന​സ് ല​ബു​ഷെ​യ​നു സ​ച്ചി​ന്‍ ആ​രാ​ധ​ക​രു​ടെ പെ​ങ്കാ​ല. സ​ച്ചി​ന്‍ തെൻഡു​ല്‍​ക്ക​റു​ടെ പേ​രു പ​റ​ഞ്ഞു ട്വീ​റ്റ് ചെ​യ്ത​താ​ണ് സ​ച്ചി​ന്‍ ആ​രാ​ധ​ക​രെ ചൊ​ടി​പ്പി​ച്ചി​ത്.

കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ലേ​ക്കു​ള്ള ക്രി​ക്ക​റ്റി​ന്‍റെ മ​ട​ങ്ങി​വ​ര​വി​ന് സ്വാ​ഗ​തം അ​ര്‍​പ്പി​ച്ചു സ​ച്ചി​ന്‍ ട്വീ​റ്റ് ചെ​യ്തി​രു​ന്നു. ഇ​ത് റി​ട്വീ​റ്റ് ചെ​യ്തു സ​ച്ചി​ന്‍ പ​റ​ഞ്ഞ​തി​നോ​ട് അ​നു​കൂ​ലി​ക്കു​ന്നു എ​ന്ന് ല​ബു​ഷെ​യന്‍റെ​ ട്വീ​റ്റാ​ണ് ആ​രാ​ധ​ക​ര്‍​ക്ക് ര​സി​ക്കാ​ഞ്ഞ​ത്.

സ​ച്ചി​ന്‍ ആ​രാ​ണെ​ന്ന് ഓ​ര്‍ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹ​ത്തെ സ​ര്‍ എ​ന്നു അ​ഭി​സം​ബോ​ധ​ന ചെ​യ​ണ​മെ​ന്നും ആ​രാ​ധ​ക​ര്‍​ക്ക് ഓ​സീ​സ് യു​വ​താ​ര​ത്തോ​ട് ഉ​പ​ദേ​ശി​ച്ചു.