ന്യൂഡൽഹി: മതത്തിന്റെയും ആശയങ്ങളുടേയും പേരിൽ സമാധാനം തകർക്കാനും അസ്വസ്ഥത സൃഷ്ടിക്കാനും ഗൂഢാലോചന നടത്തുന്ന ശക്തികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഡൽഹിയിൽ ഓൾ ഇന്ത്യ സൂഫി സജ്ജദനാഷിൻ കൗൺസിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ പുരോഗതിയെ തകർക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ ചിലർ ശക്തികൾ ശ്രമിക്കുകയാണ്. അവർ മതത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും പേരിൽ അക്രമവും സംഘർഷവും സൃഷ്ടിക്കുന്നു. അത് രാജ്യത്തിന് പുറത്തേക്കും വ്യാപിക്കുമ്പോൾ രാജ്യത്തെയാകെ ബാധിക്കുന്നു- അദ്ദേഹം പറഞ്ഞു.
മതത്തിന്റെ പേരിൽ അസ്വസ്ഥത സൃഷ്ടിക്കുന്നവർക്കെതിരെ ജാഗ്രത പാലിക്കണം: അജിത് ഡോവൽ
05:37 PM Jul 30, 2022 | Deepika.com