അ​ത്ഭു​ത പ്ര​തി​ഭ​യെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി; പി​ന്നാ​ലെ ക്രി​ക്ക​റ്റ് താ​ര​ത്തി​നു പ​രീ​ശി​ല​നം ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍

04:05 PM Jul 30, 2022 | Deepika.com
ജ​യ്പു​ര്‍: രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പ്ര​ശം​സ നേ​ടി​യ കൗ​മാ​ര ക്രി​ക്ക​റ്റ് താ​ര​ത്തി​നു സൗ​ജ​ന്യ പ​രി​ശീ​ല​നം ന​ല്‍​കാ​ന്‍ രാ​ജ​സ്ഥാ​ന്‍ സ​ര്‍​ക്കാ​ര്‍.​ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി ഭ​ര​ത് സിം​ഗ് എ​ന്ന 16 വ​യ​സു​കാ​ര​ന്‍റെ ബൗ​ളിം​ഗ് വീ​ഡി​യോ റീ​ട്വീ​റ്റ് ചെ​യ്ത​ത്.

അ​ത്ഭു​ത പ്ര​തി​ഭ​യാ​ണെ​ന്നും കൗ​മാ​ര താ​ര​ത്തിന്‍റെ​ സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​ന്‍ സ​ഹാ​യി​ക്കാ​നും രാ​ഹു​ല്‍ ഗാ​ന്ധി രാ​ജ​സ്ഥാ​ന്‍ മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ശോ​ക് ഗെ​ലോ​ട്ട് ഭ​ര​ത് സിം​ഗി​നെ സ​ന്ദ​ര്‍​ശി​ച്ചു ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​യി​ലേ​ക്കു ക്ഷ​ണി​ച്ച​ത്. അ​ക്കാ​ദ​മി​യി​ല്‍ താ​ര​ത്തി​ന് വി​ദ​ഗ്ധ പ​രി​ശീ​ല​നം ല​ഭി​ക്കു​മെ​ന്നും താ​മ​സ​വും ഭ​ക്ഷ​ണ​വും ഉ​ള്‍​പ്പെ​ടെ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​ന് ന​ല്‍​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.