മു​ഖ്യ​മ​ന്ത്രി​ക്കു കരിങ്കൊടി; എ​ള​മ​ക്ക​ര എ​സ്എ​ച്ച്ഒ​യെ സ്ഥ​ലം മാ​റ്റി

04:47 PM Jul 30, 2022 | Deepika.com
കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യുടെ യാത്രയിൽ സു​ര​ക്ഷാ വീ​ഴ്ച​യു​ണ്ടാ​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് ഒാഫീസറെ സ്ഥ​ലം​മാ​റ്റി. എ​ള​മ​ക്ക​ര എ​സ്എ​ച്ച്ഒ ആ​യ ജി.സാ​ബുവിനെയാണ് തൃ​ശൂ​ര്‍ വാ​ടാ​ന​പ്പ​ള്ളി​യി​ലേ​ക്കു സ്ഥ​ലം​മാ​റ്റി​യ​ത്.

വെ​ള്ളി​യാ​ഴ്ച മു​ഖ്യ​മ​ന്ത്രി​യെ യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​ര്‍ ക​രി​ങ്കൊ​ടി കാ​ണി​ച്ച സം​ഭ​വ​ത്തി​ലാ​ണ് പോ​ലീ​സുദ്യോഗസ്ഥനെതിരേ ന​ട​പ​ടി. മു​ഖ്യ​മ​ന്ത്രി കൊ​ച്ചി ഇ​ന്‍​ഫോ പാ​ര്‍​ക്കി​ലെ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു മ​ട​ങ്ങ​വേ​യാ​ണ് യൂ​ത്ത്​ കോ​ണ്‍​ഗ്ര​സു​കാർ കരിങ്കൊടി കാണിച്ചത്.

വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​രെ ക​രി​ങ്കൊ​ടി വീ​ശി​യ പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ലി​ല്‍ അ​ടി​ക്കു​ക​യും ചെ​യ്തു. ഈ ​പ്രദേശത്തു സു​ര​ക്ഷാ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന സാ​ബു​വി​നെ​തി​രെ​യാ​ണ് ന​ട​പ​ടിയെടുത്തിരിക്കുന്നത്.

കോ​ട്ട​യം സൈ​ബ​ര്‍ ക്രൈ​മി​ലെ എ​സ്എ​ച്ച്ഒ എ.ജെ.അ​രുണിനെയും അ​ച്ച​ട​ക്ക​ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി സ്ഥ​ലം മാ​റ്റി. അ​രു​ണ്‍ ഗോ​പ​ന്‍ എ​ന്ന കോ​ട്ട​യ​ത്തെ ഗു​ണ്ട​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. മ​ല​പ്പു​റം സൈ​ബ​ര്‍ സ്റ്റേ​ഷ​നി​ലേ​യ്ക്കാ​ണ് സ്ഥ​ലം​മാ​റ്റം.