മംഗളൂരൂ: സുള്ള്യയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എബിവിപി പ്രവര്‍ത്തകര്‍ കര്‍ണാടക ആഭ്യന്തരമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ സംഘടനകളെ നിരോധിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
വനിതാ പ്രവകര്ത്തകരുള്പ്പെടെയുള്ളവര് മന്ത്രിയുടെ വീടിന്റെ ഗേറ്റ് ചാടിക്കടന്ന് അകത്തുകയറി. പോലീസ് ബലം പ്രയോഗിച്ചാണ് ഇവരെ ഇവിടെ നിന്നും മാറ്റിയത്. നേരത്തെ യുവമോര്‍ച്ച പ്രവര്‍ത്തകരും സമാന ആവശ്യം ഉന്നയിച്ച് മാര്‍ച്ച് നടത്തിയിരുന്നു.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ദക്ഷിണ കന്നഡയില്‍ അടുത്ത മാസം ആറുവരെ നിരോധനാജ്ഞ നീട്ടി. മംഗളൂരു നഗരപരിധിയില്‍ തിങ്കളാഴ്ച വരെ നിയന്ത്രണമുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
കര്‍ണാടക ആഭ്യന്തരമന്ത്രിയുടെ വസതിയിലേക്ക് നടന്ന എബിവിപി മാര്‍ച്ചില്‍ സംഘര്‍ഷം
02:26 PM Jul 30, 2022 | Deepika.com