ജഹാംഗീര്‍പുരിയിലെ സംഘര്‍ഷം; ഒരു സമുദായത്തെ ലക്ഷ്യംവച്ചുള്ള ആക്രമണമെന്ന് കുറ്റപത്രം

11:06 AM Jul 30, 2022 | Deepika.com
ന്യൂഡല്‍ഹി: ഡല്‍ഹി ജഹാംഗീര്‍പുരിയിലെ സംഘര്‍ഷത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഒരു സമുദായത്തെ പ്രത്യേകം ലക്ഷ്യം വച്ച് നടന്ന ആക്രമണമാണിതെന്നാണ് കുറ്റപത്രം. മുഖ്യപ്രതിയും സംഘവും ഹനുമാന്‍ ശോഭായാത്രയ്ക്കു നേരെ ആക്രമണം നടത്തിയെന്നും വാട്ട്ആപ്പ് ഗ്രൂപ്പില്‍ വിദ്വേഷപ്രചരണം നടത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ശോഭായാത്രയില്‍ പങ്കെടുത്തവരെ ഒരു കൂട്ടം ആളുകള്‍ തടഞ്ഞതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ശോഭായാത്രയില്‍ പങ്കെടുത്തവരുടെ കൈയ്യില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നെങ്കിലും യാത്ര സമാധാനപരമായിരുന്നെന്നു കുറ്റപത്രത്തില്‍ പറയുന്നു.

ആയുധങ്ങളുമായി എത്തിയ മുഖ്യപ്രതിയും സംഘവുമാണ് സംഘര്‍ഷം തുടങ്ങിവച്ചത്. മുഖ്യപ്രതി വാട്ട്ആപ്പ് ഗ്രൂപ്പില്‍ പങ്കുവച്ച വിദ്വേഷ പ്രചരണവും സംഘര്‍ഷത്തിന് കാരണമായെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.