ബർമിംഗ്ഹാം: കോമണ്‍വെൽത്ത് ഗെയിംസിന്റെ രണ്ടാം ദിനം മെഡൽ സ്വപ്നവുമായി ഇന്ത്യൻ താരങ്ങൾ മത്സരത്തിനിറങ്ങുന്നു.
ഒളിന്പിക് മെഡൽ ജേതാവായ മീരാഭായ് ചാനു ഭാരോദ്വാഹന മത്സരത്തിലെ 49 കിലോഗ്രാം വിഭാഗത്തിൽ ഇന്ന് ഫൈനലിനിറങ്ങും. രാത്രി എട്ടിനാണ് മത്സരം. 55 കിലോഗ്രാം വിഭാഗത്തിൽ ഫൈനലിലെത്തിയ ബിന്ധ്യാറാണി ദേവിയും പുരുഷ താരം സങ്കേത് സർഗാരും ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളാണ്.
വനിതാ ബോക്സിംഗ് ലൈറ്റ് മിഡിൽവെയ്റ്റ് വിഭാഗത്തിൽ പ്രീക്വാർട്ടർ മത്സരത്തിനായി ലോവ്ലീനാ ബോർഗൊഹെയ്ൻ ഉച്ചയ്ക്ക്12-ന് ഇറങ്ങും. ന്യുസിലൻഡിന്റെ അരിയാനെ നിക്കോൾസനാണ് എതിരാളി.
രാത്രി ഒന്‍പതിന് നടക്കുന്ന ജിംനാസ്റ്റിക്സ് വനിതാ ടീം ഇനത്തിലെ ഫൈനൽ മത്സരത്തിന് പ്രണതി നായിക് നയിക്കുന്ന ഇന്ത്യൻ സംഘം യോഗ്യത നേടിയിട്ടുണ്ട്.
രാത്രി 8:30-ന് പ്രാഥമിക റൗണ്ടിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ വനിതാ ഹോക്കി ടീം വെയിൽസിനെ നേരിടും.
പുരുഷ മാരത്തോണിൽ നരേന്ദ്ര സിംഗ് രാവത്ത് ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്. ഉച്ചയ്ക്ക് 1:30-നാണ് മത്സരം.
കോമണ്‍വെൽത്ത് ഗെയിംസ്: ചാനുവും ലോവ്ലീനയും ഇന്നിറങ്ങും
01:06 PM Jul 30, 2022 | Deepika.com