തൃശൂര്‍: താന്‍ കേസില്‍ പെട്ടത് എങ്ങനെയെന്ന് അറിയില്ലെന്ന് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി ജില്‍സ്. ബാങ്ക് അധികൃതര്‍ പറഞ്ഞത് മാത്രമാണ് താന്‍ ചെയ്തതെന്ന് കേസിലെ മൂന്നാം പ്രതിയായ ജില്‍സ് പറഞ്ഞു.
ബാങ്കിന്റെ ചുമതല തനിക്ക് ഉണ്ടായിരുന്നില്ല. സെക്രട്ടറിയും ഭരണസമിതിയും പറഞ്ഞത് മാത്രമാണ് ചെയ്തത്. ഭരണ സമിതി അംഗങ്ങള്‍ ബാങ്ക് ഇടപാടുകളില്‍ നിരന്തരം ഇടപെട്ടിരുന്നു.
ആരൊക്കെയോ ചേര്‍ന്ന് തന്നെ കേസില്‍ പെടുത്തിയതാണ്. പാര്‍ട്ടി നോമിനി ആയാണ് ബാങ്കില്‍ ജോലിക്ക് കയറിയതെന്നും ജില്‍സ് പറഞ്ഞു.
ബാങ്ക് അധികൃതര്‍ പറഞ്ഞത് മാത്രമാണ് ചെയ്തതെന്ന് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി
02:32 PM Jul 30, 2022 | Deepika.com