മു​സ്ലീം​ലീ​ഗി​നെ ഇ​ട​ത് മു​ന്ന​ണി​യി​ലേ​ക്ക് പ​രോ​ക്ഷ​മാ​യി ക്ഷ​ണി​ച്ച് ഇ.​പി.​ജ​യ​രാ​ജ​ന്‍

09:17 AM Jul 30, 2022 | Deepika.com
മ​ല​പ്പു​റം: മു​സ്ലീം ലീ​ഗി​നെ ഇ​ട​ത് മു​ന്ന​ണി​യി​ലേ​ക്ക് പ​രോ​ക്ഷ​മാ​യി ക്ഷ​ണി​ച്ച് എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ഇ.​പി.​ജ​യ​രാ​ജ​ന്‍. മാ​ര്‍​ക്‌​സി​സ്റ്റ് വി​രോ​ധം മ​ന​സ്സി​ല്‍ വ​ച്ച് പ്ര​വ​ര്‍​ത്തി​ച്ചാ​ല്‍ ലീ​ഗി​ന് ഒ​ന്നും നേ​ടാ​നാ​കി​ല്ലെ​ന്ന് ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു.

മ​ല​പ്പു​റ​ത്ത് ന​ട​ന്ന കു​ഞ്ഞാ​ലി അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ലാ​ണ് ലീ​ഗി​നെ ഇ​ട​തു​മു​ന്ന​ണി​യി​ലേ​ക്ക് പ​രോ​ക്ഷ​മാ​യി സ്വാ​ഗ​തം ചെ​യ്തു​കൊ​ണ്ടു​ള്ള ജ​യ​രാ​ജ​ന്‍റെ പ​രാ​മ​ര്‍​ശം. കോ​ണ്‍​ഗ്ര​സു​മാ​യി കൂ​ട്ട് ചേ​രു​ന്ന​ത് ലീ​ഗി​ന്‍റെ രാ​ഷ്ട്രീ​യ ത​ക​ര്‍​ച്ച​യ്ക്ക് ഇ​ട​യാ​ക്കു​മെ​ന്ന് ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു. ലീ​ഗി​ന്‍റെ രാ​ഷ്ട്രീ​യ ത​ക​ര്‍​ച്ച​യു​ടെ പാ​പ്പ​ര​ത്ത​മാ​ണ് ഇ​പ്പോ​ള്‍ പ്ര​ക​ട​മാ​കു​ന്ന​ത്.

പു​തി​യ കാ​ല​ത്തി​ന് അ​നു​സ​രി​ച്ച് ഉ​ണ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ച്ചാ​ല്‍ ലീ​ഗി​ന് ന​ല്ല​താ​ണ്. മാ​ര്‍​ക്‌​സി​സ്റ്റ് വി​രോ​ധം​കൊ​ണ്ട് ലീ​ഗി​ന് ഒ​ന്നും നേ​ടാ​നാ​വി​ല്ല. മ​ണ്‍​മ​റ​ഞ്ഞ ലീ​ഗിന്‍റെ നേ​താ​ക്ക​ള്‍ മ​ത നി​ര​പേ​ക്ഷ​ത​യെ​ക്കു​റി​ച്ച് ചി​ന്തി​ച്ച​വ​ര്‍ ആ​യി​രു​ന്നു​വെ​ന്നും ആ ​വ​ഴി​യേ​ക്കു​റി​ച്ച് ചി​ന്തി​ക്കൂ എ​ന്നും ലീ​ഗി​നോ​ട് ആ​ഹ്വാ​നം ചെ​യ്യുന്ന തരത്തിലായിരുന്നു ജ​യ​രാ​ജ​ന്‍റെ പ്ര​സ്താ​വ​ന.

ലീ​ഗി​നെ മു​ന്ന​ണി​യി​ലേ​ക്ക് ക്ഷ​ണി​ച്ച​തി​ന് മു​മ്പും ഇ.​പി.​ജ​യ​രാ​ജ​ന്‍ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റി​ല്‍ വി​മ​ര്‍​ശ​നം നേ​രി​ട്ടി​രു​ന്നു. പ്ര​സ്താ​വ​ന അ​ന​വ​സ​ര​ത്തി​ലാ​യെ​ന്നും ശ്ര​ദ്ധ വേ​ണ​മെ​ന്നു​മാ​യി​രു​ന്നു വി​മ​ര്‍​ശ​നം.