സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ ചെ​ൽ​സി​ക്ക് ജ​യം; ഉ​ഡി​നീ​സി​നെ തോ​ൽ​പ്പി​ച്ചു

07:17 AM Jul 30, 2022 | Deepika.com
ല​ണ്ട​ൻ: ഇ​റ്റാ​ലി​യ​ൻ ക്ല​ബാ​യ ഉ​ഡി​നീ​സി​നെ​തി​രെ സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ മി​ക​ച്ച ജ​യം സ്വ​ന്ത​മാ​ക്കി ചെ​ൽ​സി. ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് ചെ​ൽ​സി ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ പ്രീ​മി​യ​ർ ലീ​ഗ് എ​തി​രാ​ളി​ക​ളാ​യ ആ​ഴ്‌​സ​ണ​ലി​നോ​ട് ക​ന​ത്ത പ​രാ​ജ​യം ചെ​ൽ​സി ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു.

മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ എ​ൻ​ഗോ​ളോ കാ​ന്‍റെ​യു​ടെ ഗോ​ളി​ലാ​ണ് ചെ​ൽ​സി മു​ൻ​പി​ൽ എ​ത്തി​യ​ത്. തു​ട​ർ​ന്ന് ഈ ​ട്രാ​ൻ​സ്ഫ​ർ വി​ൻ​ഡോ​യി​ൽ ടീ​മി​ൽ എ​ത്തി​യ റ​ഹീം സ്റ്റെ​ർ​ലിം​ഗ് ചെ​ൽ​സി​യു​ടെ ലീ​ഡ് ഇ​ര​ട്ടി​യാ​ക്കി. എ​ന്നാ​ൽ ആ​ദ്യ പ​കു​തി അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​ൻ​പ് ഉ​ഡി​നീ​സ് ഒ​രു ഗോ​ൾ മ​ട​ക്കി. ഡെ​ലെ​ഫു ആ​ണ് അ​വ​രു​ടെ ഗോ​ൾ നേ​ടി​യ​ത്.

മ​ത്സ​രം അ​വ​സാ​നി​ക്കാ​ൻ മി​നി​റ്റു​ക​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ മേ​സ​ൺ മൗ​ണ്ടി​ലൂ​ടെ ചെ​ൽ​സി മൂ​ന്നാ​മ​ത്തെ ഗോ​ളും നേ​ടി ജ​യം ഉ​റ​പ്പി​ച്ചു.