ടാരൗബ: വെസ്റ്റ് ഇൻഡീസിനെതിരേയുള്ള ആദ്യ ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്ക് 68 റൺസ് ജയം. 191 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന് 122 റൺസെടുക്കാനേ സാധിച്ചുള്ളൂ.
സ്കോർ: ഇന്ത്യ 20 ഓവറിൽ 190/6
വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ 122/8
ക്യാപ്റ്റൻ രോഹിത് ശർമയുടെയും ദിനേശ് കാർത്തിക്കിന്റെയും തകർപ്പൻ ഇന്നിംഗ്സിന്റെ പിൻബലത്തിലാണ് ഇന്ത്യ 190 റൺസെന്ന ഭേദപ്പെട്ട സ്കോറിലെത്തിയത്. രോഹിത് 44 പന്തിൽ 64 റണ്‍സ് നേടി. 19 പന്തിലാണ് കാർത്തിക് 41 റണ്‍സ് അടിച്ചുകൂട്ടിയത്.
ഓപ്പണർമാരായ രോഹിതും സൂര്യകുമാർ യാദവും ഇന്ത്യക്കു മികച്ച തുടക്കമാണു നല്‍കിയത്. 4.4 ഓവറിൽ സഖ്യം 44 റണ്‍സ് കൂട്ടിച്ചേർത്തു. എന്നാൽ, യാദവും പിന്നാലെ ശ്രേയസ് അയ്യർ പൂജ്യത്തിനും പുറത്തായത് ഇന്ത്യൻ സ്കോറിനെ ബാധിച്ചു.
വിൻഡീസ് നിരയിൽ ബ്രൂക്സ് (20), പൂരാൻ (18), പോൾ (19) എന്നിവർ മാത്രമാണ് അല്പമെങ്കിലും ചെറുത്തുനിൽപ്പു നടത്തിയത്. ഇന്ത്യക്ക് വേണ്ടി ആർ. അശ്വിൻ, അർഷ്ദീപ് സിംഗ്, രവി ബിഷ്നോയി എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
വരിഞ്ഞുമുറുക്കി ബൗളർമാർ; ഒന്നാം ട്വന്റി-20യിൽ ഇന്ത്യക്ക് 68 റൺസ് ജയം
02:38 AM Jul 30, 2022 | Deepika.com