മുംബൈ: ശിവസേന അധ്യക്ഷൻ ഉദ്ദവ് താക്കറയുടെ സഹോദരപുത്രനും എതിർപാളയത്തിൽ. ശിവസേന സ്ഥാപകനേതാവ് ബാല്‍താക്കറെയുടെ പേരക്കുട്ടിയായ നിഹാര്‍ താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡയെ സന്ദർശിച്ചു.
ഷിൻഡെയ്ക്ക് എല്ലാവിധ പിന്തുണയും നിഹാര്‍ വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ട്. ബാല്‍ താക്കറെയുടെ മൂത്തപുത്രന് ബിന്ദുമാധവ് താക്കറെയുടെ മകനാണ് നിഹാര്‍ താക്കറെ. ബിന്ദു മാധവ് താക്കറെയെ പോലെ രാഷ്ട്രീയരംഗത്ത് സജീവമല്ല നിഹാര്‍ താക്കറെ.
മുംബൈയില്‍ അഭിഭാഷകനായി പ്രവര്‍ത്തിക്കുകയാണ് നിഹാര്‍. ബിജെപി നേതാവ് ഹര്‍ഷ് വര്ധന് പാട്ടീലിന്റ മകള്‍ അങ്കിത പാട്ടീലാണ് നിഹാറിന്റെ ഭാര്യ.
ഉദ്ദവിന്റെ സഹോദരപുത്രനും എതിർപാളയത്തിൽ
11:24 PM Jul 29, 2022 | Deepika.com