മ​ധു​ കൊ​ല​ക്കേ​സ്: പ​തി​നെ​ട്ടാം സാ​ക്ഷി​യും കൂ​റു​മാ​റി

04:13 PM Jul 29, 2022 | Deepika.com
പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി മ​ധു​ കൊ​ല​ക്കേ​സി​ൽ പ​തി​നെ​ട്ടാം സാ​ക്ഷി​യും കൂ​റു​മാ​റി. വനംവകുപ്പ് വാച്ചറായ കാ​ളി മൂ​പ്പ​നാ​ണ് കൂ​റു മാ​റിയത്. ഇ​തോ​ടെ കേ​സി​ൽ മൊ​ഴി​മാ​റ്റി​യ സാ​ക്ഷി​ക​ളു​ടെ എ​ണ്ണം എ​ട്ടാ​യി.

മൊ​ഴി​മാ​റ്റി​യ ര​ണ്ടു വ​നം​വാ​ച്ച​ർ​മാ​രെ നേ​ര​ത്തെ വ​നം​വ​കു​പ്പ് ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചുവി​ട്ടി​രു​ന്നു. ര​ഹ​സ്യ​മൊ​ഴി ന​ല്‍​കി​യ 10 മു​ത​ൽ 17 വ​രെ​യു​ള്ള സാ​ക്ഷി​ക​ളി​ല്‍ 13-ാം സാ​ക്ഷി സു​രേ​ഷ് മാ​ത്ര​മാ​ണ് മൊ​ഴി​യി​ൽ ഉ​റ​ച്ചുനി​ന്ന​ത്.