മി​ഗ്-21 വി​മാ​ന​ങ്ങ​ളു​ടെ സേ​വ​നം അ​വ​സാ​നി​പ്പി​ക്കാ​ൻ വ്യോ​മ​സേ​ന

04:03 PM Jul 29, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: സോ​വി​യ​റ്റ് നി​ർ​മി​ത മി​ഗ്-21 വി​മാ​ന​ങ്ങ​ളു​ടെ സേ​വ​നം 2025-ഓ​ടെ പൂ​ർ​ണ​മാ​യും നി​ർ​ത്ത​ലാ​ക്കാ​ൻ ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന തീ​രു​മാ​നി​ച്ചു.

സേ​ന​യി​ൽ അ​വ​ശേ​ഷി​ക്കു​ന്ന നാ​ല് മി​ഗ്-21 സ്ക്വാ​ഡ്ര​നു​ക​ളും മൂ​ന്ന് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഘ​ട്ടം ഘ​ട്ട​മാ​യി സേ​വ​നം അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ശ്രീ​ന​ഗ​ർ ആ​സ്ഥാ​ന​മാ​യു​ള്ള "സ്വോ​ഡ് ആം​സ്-​സ​ക്വാ​ഡ്ര​ൻ 51' ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ന്ന​ത് ഈ ​നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി​യാ​ണ്. ബാ​ലാ​ക്കോ​ട്ട് വ്യോ​മാ​ക്ര​മ​ണ​ത്തി​ലെ വീ​ര​നാ​യ​ക​ൻ ഗ്രൂ​പ്പ് ക്യാ​പ്റ്റ​ൻ അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സേ​വ​നം ചെ​യ്യു​ന്ന സ​ക്വാ​ഡ്ര​നാ​ണി​ത്.

സോ​വി​യ​റ്റ് യൂ​ണി​യ​നി​ൽ നി​ന്ന് 1963-ലാ​ണ് ഇ​ന്ത്യ ആ​ദ്യ​മാ​യി മി​ഗ്-21 വാ​ങ്ങു​ന്ന​ത്. പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി 874 മി​ഗ്-21 വി​മാ​ന​ങ്ങ​ൾ ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

കാ​ല​പ്പ​ഴ​ക്കം മൂ​ലം അ​ടു​ത്ത നാ​ളു​ക​ളി​ൽ നി​ര​വ​ധി മി​ഗ്-21 വി​മാ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​രു​ന്നു. വ്യാ​ഴാ​യ്ച വൈ​കി​ട്ട് രാ​ജ​സ്ഥാ​നി​ലെ ബാ​ർ​മ​റി​ൽ ര​ണ്ട് വ്യോ​മ​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ അ​പ​ക​ട​മാ​ണ് ഈ ​പ​ര​ന്പ​ര​യി​ലെ ഏ​റ്റ​വും പു​തി​യ സം​ഭ​വം.