ജയ്പൂര്‍: രാജസ്ഥാനില്‍ വ്യോമസേനയുടെ മിഗ് 21 യുദ്ധ വിമാനം തകര്‍ന്ന് മരിച്ച പൈലറ്റുമാരുടെ പേരുവിവരങ്ങള്‍ വ്യോമസേന പുറത്തുവിട്ടു. ജമ്മുവില്‍ നിന്നുള്ള ഫ്ലൈറ്റ് ലെഫ്റ്റനന്റ് അദ്വിതിയ ബാല്‍, ഹിമാചലില്‍നിന്നുള്ള വിംഗ് കമ്മാന്‍ഡര്‍ എം.റാണ എന്നിവരാണ് മരിച്ചത്.
സംഭവത്തില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗുമായി വ്യോമസേനാമേധാവി വി.ആര്.ചൗധരി ചര്‍ച്ച നടത്തി. സംഭവത്തെക്കുറിച്ച് വ്യോമസേന ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ വ്യാഴാഴ്ച രാത്രിയാണ് അപകടം നടന്നത്. വിമാനം പൂര്‍ണമായി കത്തിയമര്‍ന്നു.
യുദ്ധ വിമാനം തകര്‍ന്ന് മരിച്ച സൈനികരുടെ വിവരങ്ങള്‍ പുറത്തുവിട്ട് വ്യോമസേന
03:41 PM Jul 29, 2022 | Deepika.com