കോ​ൺ​ഗ്ര​സ് പ​രി​പാ​ടി​യു​ടെ ഫ്ലെ​ക്സി​ൽ സി​ഐ​ടി​യു തൊ​ഴി​ലാ​ളി​ക​ൾ

01:46 PM Jul 29, 2022 | Deepika.com
ആ​ല​പ്പു​ഴ: കോ​ൺ​ഗ്ര​സ് പ​രി​പാ​ടി​യു​ടെ ഫ്ലെ​ക്സി​ൽ സി​ഐ​ടി​യു തൊ​ഴി​ലാ​ളി​ക​ളു​ടെ ചി​ത്രം ഉ​ൾ​പ്പെ​ടു​ത്തി​യ​ത് വി​വാ​ദ​മാ​യി. കോ​ൺ​ഗ്ര​സ് അ​മ്പ​ല​പ്പു​ഴ ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഞാ​യ​റാ​ഴ്ച അ​മ്പ​ല​പ്പു​ഴ​യി​ൽ ന​ട​ക്കു​ന്ന ഏ​ക​ദി​ന ശി​ൽ​പ്പ​ശാ​ല​യു​ടെ നോ​ട്ടീ​സി​ലാ​ണ് പി​ഴ​വ് ക​യ​റി​ക്കൂ​ടി​യ​ത്.

സി​ഐ​ടി​യു തൊ​ഴി​ലാ​ളി​ക​ൾ ചു​മ​ടെ​ടു​ക്കു​ന്ന ചി​ത്ര​മാ​ണ് നോ​ട്ടീ​സി​ൽ അ​ച്ച​ടി​ച്ചി​രി​ക്കു​ന്ന​ത്. മ​ത്സ്യ, കാ​ർ​ഷി​ക മേ​ഖ​ല​ക​ളു​ടെ ചി​ത്ര​ങ്ങ​ളും നോ​ട്ടീ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നൊ​പ്പ​മാ​ണ് സി​ഐ​ടി​യു തൊ​ഴി​ലാ​ളി​ക​ളു​ടെ ചി​ത്ര​വും ഉ​ള്ള​ത്.

ശി​ൽ​പ്പ​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം കെ.​സി.​വേ​ണു​ഗോ​പാ​ൽ എം​പി​യും സ​മാ​പ​ന സ​മ്മേ​ള​നം ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ​യു​മാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​ത്.