പ​ണം നി​റ​ച്ച ആ​ഡം​ബ​ര​ക്കാ​റു​ക​ള്‍ ക​ണ്ടെ​ത്താ​ന്‍ അ​ര്‍​പ്പി​ത മു​ഖ​ര്‍​ജി​യു​ടെ വീ​ട്ടി​ല്‍ ഇ​ഡി റെ​യ്ഡ്

01:20 PM Jul 29, 2022 | Deepika.com
കോ​ല്‍​ക്ക​ത്ത: ബം​ഗാ​ളി​ല്‍ അ​ഴി​മ​തി​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മു​ന്‍ മ​ന്ത്രി​യു​ടെ സ​ഹാ​യി അ​ര്‍​പ്പി​ത മു​ഖ​ര്‍​ജി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡയറക്ട്രേറ്റിന്‍റെ റെ​യ്ഡ് നടക്കുന്നതായി റിപ്പോർട്ട്. പാ​ര്‍​ഥാ ചാ​റ്റ​ര്‍​ജി​യു​ടെ സ​ഹാ​യി അ​ര്‍​പ്പി​ത മു​ഖ​ര്‍​ജി​യു​ടെ പ​ണം നി​റ​ച്ച നാ​ലു ആ​ഡം​ബ​ര​ക്കാ​റു​ക​ള്‍​ക്കാ​യാ​ണ് ഇ​ഡി തി​ര​ച്ചി​ല്‍ തു​ട​രു​ന്ന​ത്.

ഔഡി എ ​ഫോ​ര്‍, ഹോ​ണ്ടാ സി​റ്റി, ഹോ​ണ്ടാ സി​ആ​ര്‍​വി, മെ​ഴ്‌​സി​ഡെ​സ് ബെ​ന്‍​സ് എ​ന്നീ നാ​ലു കാ​റു​ക​ളി​ല്‍ ഇ​വ​ര്‍ പ​ണം നി​റ​ച്ച് സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ഇ​ഡി​യു​ടെ നി​ഗ​മ​നം. വാ​ഹ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ ഇ​ഡി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

50 കോ​ടി രൂ​പ​യും 5 കി​ലോ സ്വ​ര്‍​ണ​വു​മാ​ണ് ഇ​വ​രു​ടെ ര​ണ്ട് ഫ്ലാ​റ്റു​ക​ളി​ല്‍​നി​ന്നാ​യി ഇ​ഡി നേ​ര​ത്തെ പി​ടി​ച്ചെ​ടു​ത്ത​ത്. പി​ടി​ച്ചെ​ടു​ത്ത സ്വ​ര്‍​ണ​വും പ​ണ​വും മ​ന്ത്രി​യു​ടേ​താ​ണെ​ന്നു അ​ര്‍​പ്പി​ത സ​മ്മ​തി​ച്ചി​രു​ന്നു. മു​ഖ​ര്‍​ജി​യെ അ​റ​സ്റ്റ് ചെ​യ്ത​പ്പോ​ള്‍ ഒ​രു മേ​ഴ്‌​സി​ഡ​സ് കാ​ര്‍ മാ​ത്ര​മാ​ണ് ഇ​ഡി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.