മ​അ​ദ​നി​ക്കെ​തി​രേ പു​തി​യ തെ​ളി​വു​ക​ള്‍ പ​രി​ഗ​ണ​ക്ക​ണ​മെ​ന്ന് ക​ര്‍​ണാ​ട​കം സു​പ്രീം​കോ​ട​തി​യി​ൽ

03:34 PM Jul 29, 2022 | Deepika.com
ന്യൂ​ഡ​ല്‍​ഹി: ബം​ഗ​ളൂ​രു സ്‌​ഫോ​ട​ന കേ​സി​ല്‍ അ​ബ്ദു​ള്‍ നാ​സ​ര്‍ മ​അ​ദ​നി ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍​ക്കെ​തി​രാ​യ പു​തി​യ തെ​ളി​വു​ക​ള്‍ പ​രി​ഗ​ണി​ക്കാ​ന്‍ വി​ചാ​ര​ണ കോ​ട​തി​യോ​ട് നി​ര്‍​ദേ​ശി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു.

ഫോ​ണ്‍ റെ​ക്കോ​ര്‍​ഡിം​ഗ് ഉ​ള്‍​പ്പ​ടെ​യു​ള്ള തെ​ളി​വു​ക​ള്‍ പ​രി​ഗ​ണി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​ര്‍​ണാ​ട​ക സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​രി​ന്‍റെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് വി​ചാ​ര​ണ കോ​ട​തി​യി​ല്‍ ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന അ​ന്തി​മ വാ​ദം കേ​ള്‍​ക്ക​ല്‍ സു​പ്രീം​കോ​ട​തി സ്റ്റേ ​ചെ​യ്തു.

പു​തി​യ തെ​ളി​വു​ക​ള്‍ പ​രി​ഗ​ണി​ക്കാ​ന്‍ വി​ചാ​ര​ണ കോ​ട​തി​യോ​ട് നി​ര്‍​ദേ​ശി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നേ​ര​ത്തെ ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ് ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.