ഇ​ന്ന് ലോ​ക ക​ടു​വ ദി​നം; 70 ശ​ത​മാ​ന​വും ഇ​ന്ത്യ​യി​ല്‍

01:44 PM Jul 29, 2022 | Deepika.com
ന്യൂ​ഡ​ല്‍​ഹി: വം​ശം​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന ക​ടു​വ​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നും അ​വ​യു​ടെ ആ​വാ​സ​വ്യ​വ​സ്ഥ നി​ല​നി​ര്‍​ത്താ​നും ലോ​കം ഇ​ന്ന് ലോ​ക ക​ടു​വ ദി​നം ആ​ച​രി​ക്കു​ന്നു.

നൂ​റ് വ​ര്‍​ഷ​ത്തി​നി​ടെ ക​ടു​വ​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ 97 ശ​ത​മാ​ന​ത്തോ​ളം കു​റ​വു​ണ്ടാ​യി എ​ന്ന് പ​ഠ​നം വ​ന്ന​തോ​ടെ​യാ​ണ് 2010ല്‍ ​ലോ​ക ക​ടു​വ ദി​നം ആ​ച​രി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്.

നി​ല​വി​ല്‍ ലോ​കത്തുള്ള കടുവകളിൽ 70 ശ​ത​മാ​ന​വും ഇ​ന്ത്യ​യി​ലാ​ണ്. 2,967 ക​ടു​വ​ക​ളാ​ണ് നി​ല​വി​ല്‍ രാ​ജ്യ​ത്തു​ള്ള​ത്. ക​ഴി​ഞ്ഞ 10 വ​ര്‍​ഷ​ത്തി​നി​ടെ 1000-ല​ധി​കം ക​ടു​വ​ക​ളാ​ണ് ഇ​ന്ത്യ​യി​ല്‍ ച​ത്തൊ​ടു​ങ്ങി​യ​ത്.

ഇ​ത്ര​യു​മ​ധി​കം ക​ടു​വ​ക​ള്‍ മ​ര​ണ​മ​ട​ഞ്ഞെ​ങ്കി​ലും 2012-നെ​ക്കാ​ള്‍ ക​ടു​വ​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന​വ് ഉ​ണ്ടാ​യി.