നാ​ഗ്പൂ​രി​ല്‍ 11 വ​യ​സു​കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി; ഒ​ന്‍​പ​ത് പേ​ര്‍ അ​റ​സ്റ്റി​ല്‍

12:25 PM Jul 29, 2022 | Deepika.com
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പൂ​രി​ല്‍ 11 വ​യ​സു​കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ ഒ​ന്‍​പ​ത് പേ​ര്‍ അ​റ​സ്റ്റി​ല്‍. മ​റ്റൊ​രു കൊ​ല​പാ​ത​ക​കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ലാ​യ​ത്.

ഒ​രു മാ​സ​ത്തോ​ളം പെ​ണ്‍​കു​ട്ടി​യെ ഇ​വ​ര്‍ പ​ല ത​വ​ണ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ജൂ​ണ്‍ 19ന് ​പെ​ണ്‍​കു​ട്ടി​യു​ടെ അ​യ​ല്‍​വാ​സി​യാ​യ റോ​ഷ​ന്‍ ക​ര്‍​ജ​വാ​റും സു​ഹൃ​ത്തും ചേ​ര്‍​ന്ന് ഇ​യാ​ളു​ടെ വീ​ട്ടി​ല്‍​വ​ച്ച് പെ​ണ്‍​കു​ട്ടി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി. വീ​ട്ടു​ജോ​ലി ചെ​യ്യാ​നാ​ണെ​ന്നും പ​ണം ന​ല്‍​കാ​മെ​ന്നും വാ​ഗ്ദാ​നം ചെ​യ്താ​ണ് പെ​ണ്‍​കൂ​ട്ടി​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

പി​ന്നീ​ട് പ​ല​ത​വ​ണ കു​ട്ടി​യെ വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ഇ​യാ​ളും കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മ​റ്റ് എ​ട്ട് പ്ര​തി​ക​ളും ചേ​ര്‍​ന്ന് പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്നാ​ണ് കേ​സ്. പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​യാ​തി​രി​ക്കാ​ന്‍ ഇ​വ​ര്‍ കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും 300 രൂ​പ ന​ല്‍​കു​ക​യും ചെ​യ്‌​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

പ്ര​ദേ​ശ​ത്തെ മ​റ്റൊ​രു കൊ​ല​പാ​ത​ക​കേ​സി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​പ്പോ​ഴാ​ണ് ഇ​വ​ര്‍ പെ​ണ്‍​കു​ട്ടി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ വി​വ​രം പു​റ​ത്തു​വ​ന്ന​ത്. സ്വ​ര്‍​ണ​മോ​തി​രം ത​ട്ടി​യെ​ടു​ക്കാ​ന്‍ ഒ​രാ​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് റോ​ഷ​ന്‍ ക​ര്‍​ജ​വാ​റും സു​ഹൃ​ത്തും അ​റ​സ്റ്റി​ലാ​ത്.