കൊച്ചി: തൃപ്പൂണിത്തറയിലെ ഫാമില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍. തെരുവുനായ്ക്കള്‍ കടിച്ചുകൊന്നെന്നാണ് സംശയം.
തൃപ്പൂണിത്തറ സ്വദേശിയായ കളരിക്കല്‍ വിശ്വംഭരന്റെ 160 താറാവുകളാണ് ചത്തത്. തെരുവുനായ്ക്കള്‍ രാത്രി ഇവയുടെ കൂട്ടില്‍ കടന്ന് താറാവുകളെ കടിച്ചുകൊന്നെന്നാണ് സംശയം.
ഒരെണ്ണത്തിന് 300 രൂപ വീതം നല്കി വാങ്ങിയ താറാവുകളാണ് ചത്തത്. പ്രദേശത്ത് അടുത്തെയിടെയായി തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്നു നാട്ടുകാര്‍ പറഞ്ഞു.
താറാവുകള്‍ കൂട്ടത്തോടെ ചത്തു; തെരുവുനായ്ക്കള്‍ കടിച്ചുകൊന്നെന്ന് സംശയം
11:49 AM Jul 29, 2022 | Deepika.com