നൂ​ഡി​ൽ​സി​നൊ​പ്പം വി​ഷം പു​ര​ട്ടി​യ ത​ക്കാ​ളി: യു​വ​തി മ​രി​ച്ചു

01:41 PM Jul 29, 2022 | Deepika.com
മും​ബൈ: നൂ​ഡി​ൽ​സി​നൊ​പ്പം എ​ലി വി​ഷം ക​ല​ർ​ന്ന ത​ക്കാ​ളി പാ​ച​കം ചെ​യ്ത് ഭ​ക്ഷി​ച്ച യു​വ​തി മ​രി​ച്ചു.

മ​ലാ​ഡ് പാ​സ്ക​ൽ വാ​ഡി മേ​ഖ​ല​യി​ലെ രേ​ഖാ​ദേ​വി നി​ഷാ​ദ്(35) ആ​ണ് മ​രി​ച്ച​ത്. ജൂ​ലൈ 20 മു​ത​ൽ മും​ബൈ ശ​താ​ബ്ദി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യുവതി ബു​ധ​നാ​ഴ്ച​യാ​ണ് മ​രി​ച്ച​ത്.

ടി​വി ക​ണ്ടു​കൊ​ണ്ട് പാ​ച​കം ചെ​യ്യ​വെ എ​ലി വി​ഷം പു​ര​ട്ടി​യ ത​ക്കാ​ളി താ​ൻ ത​ന്നെ നൂ​ഡി​ൽ​സി​നൊ​പ്പം ചേ​ർ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​വ​തി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യി​ല്ലെ​ന്നും എ​ലി​യെ കൊ​ല്ലാ​ൻ വീ​ട്ടി​ൽ സൂ​ക്ഷി​ച്ച് വ​ച്ചി​രു​ന്ന വി​ഷം പു​ര​ട്ടി​യ ത​ക്കാ​ളി യു​വ​തി ശ്ര​ദ്ധ​യി​ല്ലാ​തെ കൈ​കാ​ര്യം ചെ​യ്ത​താ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.