കൂറ്റനാട്: പോക്സോ കേസില്‍ പ്രതി തൂങ്ങിമരിച്ച നിലയില്‍. പാലക്കാട് കൂറ്റനാട് സ്വദേശി സുലൈമാന്‍ (55) ആണ് ജീവനൊടുക്കിയ നിലയില്‍ കാണപ്പെട്ടത്. സഹോദരന്റെ വീട്ടിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. തുടർന്നു വീട്ടുകാർ പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചത് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
സുലൈമാന്റെ പോക്കറ്റിൽ നിന്നും ആത്മഹത്യ കുറുപ്പ് ചാലിശേരി പോലീസ് കണ്ടെടുത്തു.
പോക്സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ
11:01 AM Jul 29, 2022 | Deepika.com