ന്യൂഡൽഹി: രാജസ്ഥാനിൽ വ്യോമസേനയുടെ മിഗ് 21 യുദ്ധ വിമാനം തകർന്ന് പൈലറ്റുമാർ മരിച്ച സംഭവത്തിൽ വ്യോമസേന അന്വേഷണം ആരംഭിച്ചു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് വ്യോമസേന അറിയിച്ചു.
സംഭവത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ. ചൗധരിയോട് വിവരങ്ങൾ തേടിയിട്ടുണ്ട്. അതേസമയം, മരിച്ച പൈലറ്റുമാരുടെ പേരുവിവരങ്ങൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിൽ വ്യാഴാഴ്ച രാത്രിയാണ് അപകടം നടന്നത്. വിമാനം പൂർണമായി കത്തിയമർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു.
യുദ്ധ വിമാനാപകടം; വ്യോമസേന അന്വേഷണം ആരംഭിച്ചു
07:39 AM Jul 29, 2022 | Deepika.com