സി​നി​മാ താ​ര​ങ്ങ​ൾ​ക്ക് പ്ര​തി​ഫ​ല​ത്തി​ൽ ലിം​ഗ വി​വേ​ച​നം പാ​ടി​ല്ല: അ​പ​ർ​ണ ബാ​ല​മു​ര​ളി

11:24 PM Jul 28, 2022 | Deepika.com
തൃ​ശൂ​ർ: സി​നി​മ​ക​ളി​ൽ സീ​നി​യ​ർ താ​ര​ങ്ങ​ൾ​ക്ക് പ്ര​തി​ഫ​ലം കൂ​ടു​ത​ൽ ന​ൽ​കു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്ന് ദേ​ശീ​യ ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് ജേ​താ​വ് അ​പ​ർ​ണ ബാ​ല​മു​ര​ളി. എ​ന്നാ​ൽ ഒ​രേ കാ​ല​ഘ​ട്ട​ത്തി​ലു​ള്ള ന​ടീ​ന​ട​ന്മാ​ർ​ക്ക് പ്ര​തി​ഫ​ല കാ​ര്യ​ത്തി​ലു​ള്ള അ​ന്ത​രം ശ​രി​യ​ല്ല.

അ​തി​നോ​ടു യോ​ജി​ക്കു​ന്നി​ല്ല. പ്ര​വൃ​ത്തി​ക​ൾ ഒ​രു​പോ​ലെ പ​രി​ഗ​ണി​ക്ക​ണം. അ​തി​ൽ ലിം​ഗ​വി​വേ​ച​നം ഉ​ണ്ടാ​ക​രു​തെ​ന്നും അ​പ​ർ​ണ പ​റ​ഞ്ഞു. തൃ​ശൂ​ർ പ്ര​സ്ക്ല​ബി​ൽ മീ​റ്റ് ദ ​പ്ര​സ് പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​പ​ർ​ണ.

ന​ഞ്ചി​യ​മ്മ​യ്ക്ക് ഗാ​യി​ക​യ്ക്കു​ള്ള അ​വാ​ർ​ഡ് ന​ൽ​കി​യ​തി​ൽ തെ​റ്റി​ല്ല. അ​വ​ർ മ​ന​സി​ൽ തൊ​ട്ടാ​ണ് ആ ​പാ​ട്ടു പാ​ടി​യ​ത്. ശ​ബ്ദം അ​ത്ര​യ്ക്കു പ്ര​ത്യേ​ക​ത​യു​ള്ള​താ​യി​രു​ന്നു. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് അ​ങ്ങ​നെ പാ​ടാ​നാ​കി​ല്ല- അപർണ പറഞ്ഞു.