റെ​യി​ൽ മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച അ​നു​വ​ദി​ച്ചി​ല്ല: പ്ര​ധാ​ന​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്ന് കേ​ര​ള മ​ന്ത്രി​മാ​ർ

10:44 PM Jul 28, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: നേ​മം ടെ​ർ​മി​ന​ൽ, കൊ​ച്ചു​വേ​ളി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വി​ക​സ​നം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് കേ​ര​ള​ത്തി​ൽ നി​ന്നും എ​ത്തി​യ മ​ന്ത്രി​മാ​രെ കാ​ണാ​ൻ അ​വ​സ​രം ന​ൽ​കാ​തെ റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ്. കൂ​ടി​ക്കാ​ഴ്ച അ​നു​വ​ദി​ക്കാ​ത്ത​ത് ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​ണെ​ന്ന് ആ​രോ​പി​ച്ച മ​ന്ത്രി​മാ​ർ പ്ര​ധാ​ന​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്നും പ​റ​ഞ്ഞു.

സം​സ്ഥാ​ന തൊ​ഴി​ൽ, വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി, ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി ആ​ന്‍റ​ണി രാ​ജു, ഭ​ക്ഷ്യ, സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് മ​ന്ത്രി ജി.​ആ​ർ അ​നി​ൽ എ​ന്നി​വ​രാ​ണ് മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച​ത് അ​നു​സ​രി​ച്ച് കേ​ന്ദ്ര റെ​യി​ൽ മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ൻ ഡ​ൽ​ഹി​യി​ൽ എ​ത്തി​യ​ത്.

എ​ന്നാ​ൽ റെ​യി​ൽ​വേ മ​ന്ത്രി​ക്ക് പ​ക​രം കേ​ന്ദ്ര റെ​യി​ൽ​വേ സ​ഹ​മ​ന്ത്രി ദ​ർ​ശ​ന ജ​ർ​ദോ​ഷ്, റെ​യി​ൽ​വേ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ എ​ന്നി​വ​രെ​യാ​ണ് മ​ന്ത്രി​മാ​ർ​ക്ക് കാ​ണാ​ൻ സാ​ധി​ച്ച​ത്. സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​ക്ക് ബ​ദ​ൽ സാ​ധ്യ​ത​ക​ൾ തേ​ടി​യും, നേ​മം ടെ​ർ​മി​ന​ൽ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നും കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബി​ജെ​പി നേ​താ​ക്ക​ൾ ക​ഴി​ഞ്ഞ ദി​വ​സം കേ​ന്ദ്ര റെ​യി​ൽ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.