ക​ള​മ​ശേ​രി ബ​സ് ക​ത്തി​ക്ക​ല്‍: ത​ടി​യ​ന്‍റ​വി​ട ന​സീ​ര്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നു പേ​ര്‍ കു​റ്റ​ക്കാ​ര്‍

11:06 PM Jul 28, 2022 | Deepika.com
കൊ​ച്ചി: ക​ള​മ​ശേ​രി ബ​സ് ക​ത്തി​ക്ക​ല്‍ കേ​സി​ല്‍ മൂ​ന്നു പ്ര​തി​ക​ള്‍ കു​റ്റ​ക്കാ​രെ​ന്ന് കൊ​ച്ചി എ​ന്‍​ഐ​എ കോ​ട​തി. പ്ര​തി​ക​ളാ​യ ത​ടി​യ​ന്‍റെ​വി​ട ന​സീ​ര്‍, സാ​ബി​ര്‍ ബു​ഖാ​രി, താ​ജു​ദീ​ന്‍ എ​ന്നി​വ​രെ​യാ​ണ് കോ​ട​തി കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

പ്ര​തി​ക​ള്‍​ക്കു​ള്ള ശി​ക്ഷ തി​ങ്ക​ളാ​ഴ്ച കോ​ട​തി വി​ധി​ക്കും. എ​ന്‍​ഐ​എ ചു​മ​ത്തി​യ കു​റ്റ​ങ്ങ​ള്‍ സ​മ്മ​തി​ക്കു​ന്ന​താ​യി പ്ര​തി​ക​ള്‍ കോ​ട​തി​യെ അ​റി​യി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​ക്കാ​തെ​യാ​ണ് മൂ​ന്നു പ്ര​തി​ക​ള്‍​ക്ക് കോ​ട​തി ശി​ക്ഷ വി​ധി​ക്കു​ന്ന​ത്.

ത​ടി​യ​ന്‍റ​വി​ട ന​സീ​ര്‍, സൂ​ഫി​യ മ​ദ​നി ഉ​ള്‍​പ്പെ​ടെ കേ​സി​ല്‍ 13 പ്ര​തി​ക​ളു​ണ്ട്. ഇ​തി​ല്‍ അ​ഞ്ചാം പ്ര​തി അ​നു​പ് കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് നേ​ര​ത്തെ ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. പ്ര​തി​പ്പ​ട്ടി​ക​യി​ല്‍ ബാ​ക്കി​യു​ള്ള​വ​ര്‍ ഇ​നി വി​ചാ​ര​ണ നേ​രി​ട​ണം.

2005 സെ​പ്റ്റം​ബ​ര്‍ ഒ​മ്പ​തി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. എ​റ​ണാ​കു​ളം കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍​നി​ന്ന് സേ​ല​ത്തേ​ക്ക് പു​റ​പ്പെ​ട്ട ത​മി​ഴ്‌​നാ​ട് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ബ​സ് ആ​ണ് രാ​ത്രി 9.30ന് ​പ്ര​തി​ക​ള്‍ തോ​ക്കു​ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി ത​ട്ടി​യെ​ടു​ത്ത​ത്. യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​വി​ട്ട ശേ​ഷം ബ​സ് പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു.

കോ​യ​മ്പ​ത്തൂ​ര്‍ സ്‌​ഫോ​ട​ന​ക്കേ​സി​ല്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന പി​ഡി​പി നേ​താ​വ് അ​ബ്ദു​ള്‍ നാ​സ​ര്‍ മ​അ​ദ​നി​യെ ജ​യി​ലി​ല്‍​നി​ന്നു മോ​ചി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ബ​സ് ക​ത്തി​ച്ച​ത്. ത​ടി​യ​ന്‍റ​വി​ട ന​സീ​റാ​ണ് കേ​സി​ലെ ഒ​ന്നാം പ്ര​തി.