നെടുമ്പാശേരി: ദുബായിൽനിന്നു കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്പൈസ് ജെറ്റ് വിമാനം പ്രതികൂല കാലാവസ്ഥയെ തുടർന്ന് കൊച്ചിയിലിറക്കി. വിമാനത്തിൽ 182 യാത്രക്കാർ ഉണ്ടായിരുന്നു.
ഇവർക്ക് ഭക്ഷണമോ കോഴിക്കോട്ടേക്ക് പോകാനുള്ള സൗകര്യങ്ങളോ ആദ്യം ഒരുക്കിയിരുന്നില്ല. പ്രതിഷേധത്തെ തുടർന്ന് യാത്രികരെ പിന്നീട് ഹോട്ടലിലെത്തിച്ച് ഭക്ഷണം നൽകി. പല വിമാനങ്ങളിലായി കോഴിക്കോട്ട് എത്തിക്കുകയും ചെയ്തു.
കോഴിക്കോട്ടേക്കു വന്ന വിമാനം കൊച്ചിയിലിറക്കി
07:28 PM Jul 28, 2022 | Deepika.com