കോൽക്കത്ത: അധ്യാപകനിയമന അഴിമതിക്കേസില്‍ അറസ്റ്റിലായ പാര്‍ഥ ചാറ്റര്‍ജിയെ പൂർണമായും കൈയൊഴിഞ്ഞ് മമത ബാനർജി. വ്യവസായമന്ത്രി സ്ഥാനത്തുനിന്നും മാറ്റിയതിനു പിന്നാലെ പാർഥയെ എല്ലാ പാർട്ടി പദവികളിൽനിന്നും നീക്കി.
തൃണമൂൽ കോൺഗ്രസ് അച്ചടക്ക സമിതിയുടേതാണ് തീരുമാനം. തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയായിരുന്നു പാർഥ. പാർട്ടിയെ ഉപയോഗിച്ച് സ്വത്ത് സമ്പാദിക്കാൻ ആര് ശ്രമിച്ചാലും പാർട്ടി സഹിക്കില്ലെന്ന് തൃണമൂൽ നേതാവ് അഭിഷേക് ബാനർജി പറഞ്ഞു.
ആരെങ്കിലും ജനങ്ങളെ ഒറ്റിക്കൊടുത്താൽ ആ വ്യക്തിയെ വെറുതെ വിടില്ല. പാർട്ടി സംവിധാനം ഉപയോഗിച്ച് സ്വത്ത് സമ്പാദിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അത് പാർട്ടി സഹിക്കില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വളരെ അധികം ത്യാഗം സഹിച്ചാണ് മമത ബാനർജി തൃണമൂൽ കെട്ടിപ്പടുത്തത്. ഇടത് ഭരണത്തിനു മുന്നിൽ മുട്ടുമടക്കിയിട്ടില്ല, ഇപ്പോൾ ബിജെപിക്ക് മുന്നിലും അതുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാര്‍ഥ ചാറ്റര്‍ജിയെ പൂർണമായും കൈവിട്ട് മമത; പാർട്ടി പദവികളിൽനിന്നും നീക്കി
10:57 PM Jul 28, 2022 | Deepika.com