മ​ങ്കി​പോ​ക്സ്: ഡ​ൽ​ഹി​യി​ലെ രോ​ഗി​യു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ്

11:06 PM Jul 28, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ മ​ങ്കി​പോ​ക്സ് സം​ശ​യി​ച്ച രോ​ഗി​യു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ്. ഇ​തോ​ടെ ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ​നി​ന്നും വി​ട്ട​യ​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് എ​ൽ​എ​ൻ​ജെ​പി ആ​ശു​പ​ത്രി​യി​ൽ ഇ​ദ്ദേ​ഹ​ത്തെ പ്ര​വേ​ശി​പ്പി​ച്ച​ത്. 34 കാ​ര​നാ​യ ഇ​യാ​ൾ അ​ടു​ത്തി​ടെ വി​ദേ​ശ യാ​ത്ര ന​ട​ത്തി​യി​രു​ന്നി​ല്ല. എ​ന്നാ​ൽ ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ മ​ണാ​ലി​യി​ൽ ന​ട​ന്ന പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

പ​നി​യും ശ​രീ​ര​ത്തി​ൽ പാ​ടു​ക​ളും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​തോ​ടെ​യാ​ണ് മ​ങ്കി​പോ​ക്സ് സം​ശ​യി​ച്ച​ത്.

ഇ​തു​ൾ​പ്പെ​ടെ രാ​ജ്യ​ത്തു നാ​ലു മ​ങ്കി​പോ​ക്സ് കേ​സു​ക​ളാ​ണു റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. മൂ​ന്നെ​ണ്ണം കേ​ര​ള​ത്തി​ലാ​ണ്. 78 രാ​ജ്യ​ങ്ങ​ളി​ലാ​യി 18,000 പേ​ർ​ക്കാ​ണു മ​ങ്കി​പോ​ക്സ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.