മൊണ്ടേവിഡിയോ: അത്ലറ്റികോ മാഡ്രിഡ് വിട്ട സൂപ്പർ താരം ലൂയി സുവാരസ് തന്റെ ആദ്യ ക്ലബായ നേസണലിൽ. യുറുഗ്വേ ക്ലബിൽ ഫ്രീ ഏജന്റായാണ് സുവാരസ് എത്തിയിരിക്കുന്നത്. അത്ലറ്റിക്കോയുമായുള്ള കരാര്‍ കഴിഞ്ഞ സീസണോടെ അവസാനിച്ചിരുന്നു.
കഴിഞ്ഞ സീസണിൽ പ്രൈമറ ഡിവിഷനിൽ റണ്ണർ അപ്പായ നേസണൽ, കരാറിന്റെ ദൈർഘ്യം വെളിപ്പെടുത്തിയിട്ടില്ല. നേസണൽ കുപ്പായം വീണ്ടും ധരിക്കുന്നതിൽ അഭിമാനിക്കുന്നതായി സുവാരസ് പറഞ്ഞു.
സുവാരസ് ആദ്യ ക്ലബായ നേസണലിൽ
10:45 PM Jul 28, 2022 | Deepika.com