ഒ​റ്റ സൂ​ചി കു​ത്തി​വ​യ്പ്പ്: ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്പെ​ൻ​ഷ​ൻ

04:15 PM Jul 28, 2022 | Deepika.com
സ​ര​ണ്‍: മ​ധ്യ​പ്ര​ദേ​ശി​ലെ സ​ര​ണ്‍ മേ​ഖ​ല​യി​ൽ ഒ​റ്റ സി​റി​ഞ്ചും സൂ​ചി​യും ഉ​പ​യോ​ഗി​ച്ച് 30 കു​ട്ടി​ക​ൾ​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ ന​ട​പ​ടി​യെ​ടു​ത്ത് സ​ർ​ക്കാ​ർ.

ജി​ല്ലാ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് മേ​ൽ​നോ​ട്ട ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഡോ​ക്ട​ർ ശോ​ഭാ​റാം റോ​ഷ​നെ ക​ളക്ട​ർ സ​സ്പെ​ൻ​ഡ് ചെ​യ്തു.

സ​ർ​ക്കാ​ർ ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യേ​ണ്ട ഉ​ദ്യോ​ഗ​സ്ഥ​ന് വീ​ഴ്ച പ​റ്റി എ​ന്ന് ക​ണ്ടെ​ത്തി​യ​തി​നാ​ലാ​ണ് ന​ട​പ​ടി. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സാ​ഗ​ർ മേ​ഖ​ല​യി​ലെ ജെ​യി​ൻ പ​ബ്ലി​ക്ക് സ്കൂ​ളി​ൽ ഇ​ന്ന​ലെ​യാ​ണ് 30 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ജി​തേ​ന്ദ്ര എ​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ൻ ഒ​രൊ​റ്റ സൂ​ചി ഉ​പ​യോ​ഗി​ച്ച് കു​ത്തി​വ​യ്പ്പ് ന​ൽ​കി​യ​ത്.