ന്യൂഡൽഹി: പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ സസ്പെൻഷനിലായ എംപിമാർ നടത്തുന്ന സമരം പ്രതിഷേധമാണോ പ്രഹസനമാണോ എന്ന് ബിജെപി നേതാവ് ഷെഹ്സാദ് പൂനവല്ല. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ചില എംപിമാർ ഇവിടെയിരുന്ന് തന്തൂരി ചിക്കൻ കഴിച്ചു. മൃഗങ്ങളെ കൊല്ലുന്നതിൽ ഗാന്ധിജിക്ക് ഉറച്ച വീക്ഷണങ്ങളുണ്ടായിരുന്നുവെന്ന് എല്ലാവർക്കും അറിയാം. ഇതൊരു പ്രതിഷേധമാണോ പ്രഹസനമാണോ വിനോദയാത്രയാണോ എന്ന് പലരും ചോദിക്കുന്നുവെന്നും ഷെഹ്സാദ് പ്രതികരിച്ചു.
കഴിഞ്ഞ ദിവസം രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിന് സസ്പെൻഷനിലായ എംപിമാരാണ് ഗാന്ധി പ്രതിമയ്ക്കു മുന്നിൽ രാപകൽ സമരം നടത്തുന്നത്. നിത്യോപയോഗ വസ്തുക്കൾക്ക് ജിഎസ്ടി ചുമത്തിയതിനും വിലക്കയറ്റത്തിനുമെതിരേ പ്രതിഷേധിച്ചതിനാണ് കേരളത്തിൽനിന്നുള്ള മൂന്ന് എംപിമാർ ഉൾപ്പെടെ 20 പേരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തത്. ഇന്ന് മൂന്ന് എംപിമാരെ കൂടി സസ്പെൻഡ് ചെയ്തിരുന്നു.
പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ പ്രതിഷേധമോ പ്രഹസനമോ: ഷെഹ്സാദ് പൂനവല്ല
03:58 PM Jul 28, 2022 | Deepika.com