രാ​ഷ്ട്ര​പ​ത്നി പ്ര​സ്താ​വ​ന: സ​ഭ​യി​ൽ വി​ശ​ദീ​ക​രി​ക്കാ​ൻ അ​വ​സ​രം വേ​ണ​മെ​ന്ന് ചൗ​ധ​രി

02:39 PM Jul 28, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ഷ്ട്ര​പ​ത്നി പ്ര​സ്താ​വ​ന വി​വാ​ദ​മാ​യ​തോ​ടെ ഇ​ക്കാ​ര്യ​ങ്ങ​ൾ ലോ​ക്സ​ഭ​യി​ൽ വി​ശ​ദീ​ക​രി​ക്കാ​ൻ അ​വ​സ​രം വേ​ണ​മെ​ന്നു കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി ലോ​ക്സ​ഭാ സ്പീ​ക്ക​ർ​ക്ക് ക​ത്ത് ന​ൽ​കി.

അ​തേ​സ​മ​യം അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രിയുടെ രാഷ്ട്രപത്നി പ്രസ്താവനയ്ക്കെതിരെ പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലും ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി ശ​ക്ത​മാ​യ എ​തി​ർ​പ്പ് ഉ​ന്ന​യി​ച്ചിരുന്നു. ഇ​ന്ത്യ​യി​ലെ ആ​ദ്യ വ​നി​താ ഗോ​ത്ര​വ​ർ​ഗ പ്ര​സി​ഡ​ന്‍റി​നെ അ​പ​മാ​നി​ച്ച​തി​നു സോ​ണി​യാ ഗാ​ന്ധി​യും അ​ധീർ ര​ഞ്ജ​ൻ ചൗ​ധ​രി​യും രാ​ജ്യ​ത്തോ​ട് മാ​പ്പ് പ​റ​യ​ണ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി ലോ​ക്സ​ഭ​യി​ൽ പ​റ​ഞ്ഞു.

ആ​ദ്യ വ​നി​ത ഗോ​ത്ര​വ​ർ​ഗ പ്ര​സി​ഡ​ന്‍റി​നെ രാ​ജ്യം മു​ഴു​വ​ൻ ആ​ഘോ​ഷി​ക്കു​ന്ന സ​മ​യ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ ബോ​ധ​പൂ​ർ​വ​മാ​യ ലൈം​ഗി​ക അ​ധി​ക്ഷേ​പ​മാ​യി​രു​ന്നു ഇ​തെ​ന്ന് രാ​ജ്യ​സ​ഭ​യി​ൽ ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ പ​റ​ഞ്ഞു.

പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​നാ​ണ് പാ​ർ​ല​മെ​ന്‍റ് സാ​ക്ഷ്യം വ​ഹി​ച്ച​ത്. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ രാ​ജ്യ​സ​ഭ​യും ലോ​ക്സ​ഭ​യും ത​ട​സ​പ്പെ​ട്ടു.