മാ​ധ്യ​മ​ങ്ങ​ള്‍​ക്കെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി സു​പ്രീം​കോ​ട​തി ജ​ഡ്ജി

01:49 PM Jul 28, 2022 | Deepika.com
ന്യൂ​ഡ​ല്‍​ഹി: മാ​ധ്യ​മ​ങ്ങ​ള്‍​ക്കെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി സു​പ്രീം​കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് ഡി.​വൈ.​ ച​ന്ദ്ര​ചൂ​ഡ്. ജ​ഡ്ജി​മാ​രെ ല​ക്ഷ്യം വ​ച്ചു​ള്ള വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് ഒ​രു പ​രി​ധി​യു​ണ്ടെ​ന്ന് ജസ്റ്റീസ് പ​റ​ഞ്ഞു.

ക്രൈ​സ്ത​വ​ര്‍​ക്കെ​തി​രെ​യു​ള്ള അ​ക്ര​മ​ങ്ങ​ള്‍ രാ​ജ്യ​ത്ത് വ​ര്‍​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നു സം​ബ​ന്ധി​ച്ച ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ജ​സ്റ്റീ​സി​ന്‍റെ പ​രാ​മ​ര്‍​ശം. ജ​ഡ്ജി​മാ​ര്‍ ചി​ല കേ​സു​ക​ള്‍ എ​ടു​ക്കു​ന്നി​ല്ലെ​ന്ന മാ​ധ്യ​മ വാ​ര്‍​ത്ത​ക​ളി​ലാ​ണ് ജ​സ്റ്റീ​സ് ക​ടു​ത്ത അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച​ത്.

ത​നി​ക്ക് കോവി​ഡ് ബാ​ധി​ച്ചി​രു​ന്ന​തി​നാ​ലാ​ണ് ചി​ല കേ​സു​ക​ള്‍ പ​രി​ഗ​ണി​ക്കാ​തി​രു​ന്ന​ത്. അ​തി​നു മ​റ്റു കാ​ര​ണ​ങ്ങ​ളൊ​ന്നു​മി​ല്ല. ചില മാധ്യമങ്ങൾ ഇത് വളച്ചൊടിക്കുകയാണെന്നും ജ​സ്റ്റീ​സ് ഡി.​വൈ.​ ച​ന്ദ്ര​ചൂ​ഡ് പ​റ​ഞ്ഞു.