വോട്ടർ പട്ടികയിൽ പേര് ചേർക്കൽ; 18 തികയാൻ കാത്തിരിക്കേണ്ടെന്ന് തെര. കമ്മീഷൻ

01:49 PM Jul 28, 2022 | Deepika.com
ന്യൂഡൽഹി: രാജ്യത്ത് വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിന് സുപ്രധാന തീരുമാനവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. 17 വയസു തികഞ്ഞാൽ പട്ടികയിൽ പേരു ചേർക്കാൻ മുൻകൂറായി അപേക്ഷിക്കാം. 18 തികയുംവരെ കാത്തുനിൽക്കേണ്ടെന്നും തെര. കമ്മീഷൻ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കമ്മീഷൻ നിർദേശം നൽകി. നിലവിൽ ജനുവരി ഒന്നിന് 18 വയസ് തികയുന്നവർക്ക് മാത്രമേ, വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ സാധിക്കൂ. എന്നാൽ പുതിയ ഉത്തരവോടെ 17 തികഞ്ഞാൽ മുൻകൂർ അപേക്ഷ നൽകാനാകും.