"മ​ഴ​ക്ക​ളി'​യി​ൽ വി​ൻ​ഡീ​സി​നെ മു​ക്കി ഇ​ന്ത്യ; ഏകദിന പ​ര​മ്പ​ര തൂ​ത്തു​വാ​രി

04:01 AM Jul 28, 2022 | Deepika.com
പോ​ർ​ട്ട് ഓ​ഫ് സ്പെ​യി​ൻ: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര 3-0ന് ​തൂ​ത്തു​വാ​രി ഇ​ന്ത്യ. മ​ഴ ത​ട​സ​പ്പെ​ടു​ത്തി​യ മൂ​ന്നാം മ​ത്സ​രം ഡ​ക്ക്‌​വ​ർ​ത്ത് ലൂ​യി​സ് നി​യ​മ​പ്ര​കാ​രം 119 റ​ൺ​സി​ന് ഇ​ന്ത്യ ജ​യി​ച്ചു. ഇ​ന്ത്യ 36 ഓ​വ​റി​ൽ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 225 റ​ൺ​സെ​ടു​ത്ത​പ്പോ​ൾ, വി​ൻ​ഡീ​സി​ന്‍റെ മ​റു​പ​ടി 26 ഓ​വ​റി​ൽ 137 റ​ൺ​സി​ലൊ​തു​ങ്ങി. മ​ഴ​മൂ​ലം വി​ൻ​ഡീ​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം 257 റ​ണ്‍​സാ​യി പു​ന​ർ​നി​ശ്ച​യി​ച്ചി​രു​ന്ന​തി​നാ​ൽ ഇ​ന്ത്യ​ൻ വി​ജ​യം 119 റ​ൺ​സി​ന്. ശുഭ്മാൻ ഗില്ലാണ് കളിയിലെ കേമൻ.

മി​ക​ച്ച വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന വി​ൻ​ഡീ​സി​നെ ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ വ​രി​ഞ്ഞു​മു​റു​ക്കു​ക​യാ​യി​രു​ന്നു. 42 റ​ൺ​സ് വീ​ത​മെ​ടു​ത്ത ബ്ര​ണ്ട​ൻ കിം​ഗും നി​ക്കോ​ളാ​സ് പൂ​ര​നു​മാ​ണ് വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന്‍റെ ടോ​പ് സ്കോ​റ​ർ​മാ​ർ. ഓ​പ്പ​ണ​ർ ഷാ​യ് ഹോ​പ് (22), ഹെ​യ്ഡ​ൻ വാ​ൽ​ഷ് (10) എ​ന്നി​വ​രാ​ണ് വി​ൻ​ഡീ​സ് നി​ര​യി​ൽ ര​ണ്ട​ക്കം ക​ണ്ട മ​റ്റ് ബാ​റ്റ​ർ​മാ​ർ. ഇ​ന്ത്യ​ക്ക് വേ​ണ്ടി യു​സ്‌​വേ​ന്ദ്ര ചാ​ഹ​ൽ നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി. ശ​ർ​ദു​ൽ താ​ക്കൂ​ർ, മു​ഹ​മ്മ​ദ് സി​റാ​ജ് എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​തം നേ​ടി.

ര​സം​കൊ​ല്ലി​യാ​യി മ​ഴ

ടോ​സ് നേ​ടി​യ ഇ​ന്ത്യ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യും 24 ഓ​വ​റി​ൽ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 115 റ​ൺ​സി​ൽ നി​ൽ​ക്കു​ക​യും ചെ​യ്യു​ന്പോ​ഴാ​യി​രു​ന്നു മ​ഴ ക​ളി മു​ട​ക്കി​യ​ത്. ഇ​തോ​ടെ മ​ൽ​സ​രം 40 ഓ​വ​ർ വീ​ത​മാ​ക്കി കു​റ​ച്ചു. എ​ന്നാ​ൽ ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സ് 36 ഓ​വ​റി​ൽ എ​ത്തി​യ​പ്പോ​ൾ വീ​ണ്ടും മ​ഴ പെ​യ്ത​തോ​ടെ ഇ​ന്നിം​ഗ്സ് അ​വ​സാ​നി​പ്പി​ച്ചു. ഇ​ന്ത്യ 36 ഓ​വ​റി​ൽ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 225 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. എ​ന്നാ​ൽ ഡ​ക്ക്‌​വ​ർ​ത്ത് ലൂ​യി​സ് നി​യ​മ​പ്ര​കാ​രം വി​ൻ​ഡീ​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം 35 ഓ​വ​റി​ൽ 257 റ​ൺ​സാ​യി പു​ന​ർ​നി​ശ്ച​യി​ച്ചു.

ഗി​ല്ലി​ന്‍റെ വി​ല്ല​നാ​യി മ​ഴ

നേ​ര​ത്തെ, അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ശു​ഭ്മാ​ൻ ഗി​ൽ (98*), ക്യാ​പ്റ്റ​ൻ ശി​ഖ​ർ ധ​വാ​ൻ (58), ശ്രേ​യാ​സ് അ​യ്യ​ർ (44) എ​ന്നി​വ​രു​ടെ മി​ക​വി​ലാ​ണ് ഇ​ന്ത്യ മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. ഗി​ൽ ത​ന്‍റെ ക​ന്നി ഏ​ക​ദി​ന സെ​ഞ്ചു​റി​ക്ക് ര​ണ്ട് റ​ൺ​സ് അ​ക​ലെ​യെ​ത്തി നി​ൽ​ക്ക​വേ​യാ​ണ് വീ​ണ്ടും മ​ഴ വി​ല്ല​നാ​യെ​ത്തി​യ​ത്. ഇ​തോ​ടെ 98 റ​ൺ​സു​മാ​യി ഗി​ല്ലി​ന് ഇ​ന്നിം​ഗ്സ് അ​വ​സാ​നി​പ്പി​ക്കേ​ണ്ടി വ​ന്നു. ആ​റു റ​ൺ​സു​മാ​യി മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണും പു​റ​ത്താ​കാ​തെ നി​ന്നു. വി​ൻ​ഡീ​സി​ന് വേ​ണ്ടി ഹെ​യ്ഡ​ൻ വാ​ൽ​ഷ് ര​ണ്ട് വി​ക്ക​റ്റ് നേ​ടി.