വി​ടാ​തെ ഇ​ഡി: അ​ർ​പി​ത മു​ഖ​ർ​ജി​യു​ടെ വീ​ട്ടി​ൽ​നി​ന്നും 20 കോ​ടി പി​ടി​ച്ചെ​ടു​ത്തു

01:59 AM Jul 28, 2022 | Deepika.com
കോ​ൽ​ക്ക​ത്ത: അ​ധ്യാ​പ​ക​നി​യ​മ​ന അ​ഴി​മ​തി​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ​ശ്ചി​മ​ബം​ഗാ​ള്‍ വ്യ​വ​സാ​യ​മ​ന്ത്രി പാ​ര്‍​ഥ ചാ​റ്റ​ര്‍​ജി​യു​ടെ അ​ടു​ത്ത സു​ഹൃ​ത്ത് ന​ടി അ​ർ​പി​ത മു​ഖ​ർ​ജി​യു​ടെ വീ​ട്ടി​ൽ​നി​ന്നും വീ​ണ്ടും പ​ണം പി​ടി​കൂ​ടി. സ്വ​ർ​ണ​വും സ്വ​ർ​ണ ബാ​റു​ക​ളും ഉ​ൾ​പ്പെ​ടെ 20 കോ​ടി​യാ​ണ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് പി​ടി​ച്ചെ​ടു​ത്ത​ത്. നേരത്തെ അർപിതയുടെ വീട്ടിൽനിന്നും 20 കോടി പിടിച്ചെടുത്തിരുന്നു.

പാ​ര്‍​ഥ ചാ​റ്റ​ര്‍​ജി​യും അ​ർ​പി​ത​യു​മാ​യും ബ​ന്ധ​പ്പെ​ട്ട 15 ഇ​ട​ങ്ങ​ളി​ല്‍ കൂ​ടി ഇ​ഡി റെ​യ്ഡ് ന​ട​ത്തി. അ​ർ​പി​ത​യു​ടെ വീ​ട്ടി​ൽ​നി​ന്ന് കൂ​ടു​ത​ൽ രേ​ഖ​ക​ളും ഇ​ഡി​ക്ക് ല​ഭി​ച്ചു. ക​ഴി​ഞ്ഞ​യാ​ഴ്ച ന​ട​ത്തി​യ റെ​യ്ഡി​ൽ ഡെ​യ​റി ക​ണ്ടെ​ടു​ത്തി​രു​ന്നു. ‌‌

കേ​സി​ൽ നി​ർ​ണാ​യ​ക​മാ​യേ​ക്കാ​വു​ന്ന നി​ര​വ​ധി തെ​ളി​വു​ക​ൾ ഡെ​യ​റി​യി​ലു​ണ്ടെ​ന്ന് ഇ​ഡി പ​റ‍​യു​ന്നു. ശ​നി​യാ​ഴ്ച​യാ​ണ് പാ​ര്‍​ഥ ചാ​റ്റ​ര്‍​ജി​യും അ​ർ​പി​ത​യും അ​റ​സ്റ്റി​ലാ​യ​ത്.