കെ.​എം. ഷാ​ജി​യു​ടെ ഹ​ര്‍​ജി മാ​റ്റി

12:43 AM Jul 28, 2022 | Deepika.com
കൊ​ച്ചി: ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ അ​ഴീ​ക്കോ​ട് ഹൈ​സ്‌​കൂ​ളി​ല്‍ പ്ല​സ്ടു അ​നു​വ​ദി​ക്കാ​ന്‍ സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെ​ന്‍റി​ല്‍​നി​ന്ന് 25 ല​ക്ഷം കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന വി​ജി​ല​ന്‍​സ് കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ന്‍ എം​എ​ല്‍​എ കെ.​എം. ഷാ​ജി ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞു പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി. ഷാ​ജി​യു​ടെ അ​റ​സ്റ്റ് ത​ട​ഞ്ഞു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വും അ​തു​വ​രെ നീ​ട്ടി.

സി​പി​എ​മ്മി​ലെ ഒ​രു പ്രാ​ദേ​ശി​ക നേ​താ​വ് മു​ഖ്യ​മ​ന്ത്രി​ക്ക് 2017ല്‍ ​ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് വി​ജി​ല​ന്‍​സ് കേ​സെ​ടു​ത്ത​ത്. ജ​സ്റ്റീ​സ് കെ. ​ബാ​ബു​വാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്‌.