"ബി​രി​യാ​ണി ഉ​ണ്ടോ സ​ഖാ​വേ ഒ​രു സ​മ​ര​ത്തി​നി​റ​ങ്ങാ​ൻ': എ​സ്എ​ഫ്ഐ​യെ എ​യ​റിൽ നി​ർ​ത്തി ട്രോ​ൾ മ​ഴ

11:02 PM Jul 27, 2022 | Deepika.com
കോ​ട്ട​യം: പാ​ല​ക്കാ​ട് പ​ത്തി​രി​പാ​ല​യി​ൽ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളെ ബി​രി​യാ​ണി വാ​ഗ്ദാ​നം ചെ​യ്ത് പ്ര​ക​ട​ന​ത്തി​ല്‍ പ​ങ്കെ​ടു​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ എ​സ്എ​ഫ്‌​ഐ​ക്കെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ട്രോ​ൾ മ​ഴ.

ബി​രി​യാ​ണി വാ​ങ്ങി ന​ല്‍​കാ​മെ​ന്ന് നേ​താ​ക്ക​ള്‍ പ​റ​ഞ്ഞി​രു​ന്ന​താ​യും എ​ന്നി​ട്ട് ബി​രി​യാ​ണി വാ​ങ്ങി ന​ല്‍​കി​യി​ല്ലെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞി​രു​ന്നു. ഇ​തോ​ടെ​യാ​ണ് എ​സ്എ​ഫ്ഐ എ​യ​റി​ൽ നി​ർ​ത്തി ബി​രി​യാ​ണി ട്രോ​ളു​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന​ത്.

"ബി​രി​യാ​ണി ഉ​ണ്ടോ സ​ഖാ​വേ ഒ​രു സ​മ​ര​ത്തി​നി​റ​ങ്ങാ​ൻ, പ​രി​പ്പു​വ​ട​യി​ൽ​നി​ന്ന് ബി​രി​യാ​ണി​യി​ലേ​ക്ക്, ച​രി​ത്ര പു​സ്ത​ക​ങ്ങ​ളി​ലേ​ക്ക് എ​സ്എ​ഫ്ഐ​യു​ടെ ബി​രി​യാ​ണി സ​മ​രം' എ​ന്നി​ങ്ങ​നെ​യു​ള്ള ട്രോ​ളു​ക​ളാ​ണ് വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്.