ക​യ​ർ ഫാ​ക്ട​റി തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​ന ഘ​ട​ന പ​രി​ഷ്ക്ക​രി​ച്ചു

11:03 PM Jul 27, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ക​യ​ർ ഫാ​ക്ട​റി തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​ന ഘ​ട​ന പ​രി​ഷ്ക്ക​രി​ക്കാ​ൻ തീ​രു​മാ​ന​മാ​യി. വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം. പു​തി​യ കൂ​ലി നി​ര​ക്കു​ക​ൾ ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

ക​യ​റ്റു​മ​തി പ്ര​തി​നി​ധി​ക​ൾ മു​ന്നോ​ട്ടു​വെ​ച്ച ആ​ശ​യ​ങ്ങ​ളും നി​ർ​ദ്ദേ​ശ​ങ്ങ​ളും ട്രേ​ഡ് യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം, ക​യ​ർ വ്യ​വ​സാ​യ​ത്തി​ലെ വേ​ത​ന​ഘ​ട​ന മ​റ്റു മേ​ഖ​ല​ക​ളി​ലെ പോ​ലെ പു​ന:​ക്ര​മീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ച​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ച​ർ​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​ത്യ​വേ​ത​ന മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന പു​രു​ഷ തൊ​ഴി​ലാ​ളി​ക്ക് നി​ല​വി​ൽ ല​ഭി​ക്കു​ന്ന കൂ​ലി​യാ​യ 748.11 രൂ​പ​യു​ടെ കൂ​ടെ 67.33 രൂ​പ വ​ർ​ധി​പ്പി​ച്ച് 815.44 രൂ​പ​യാ​യി നി​ജ​പ്പെ​ടു​ത്തി. സ്ത്രീ ​തൊ​ഴി​ലാ​ളി​ക്ക് നി​ല​വി​ൽ ല​ഭി​ക്കു​ന്ന കൂ​ലി​യാ​യ 624.66 രൂ​പ​ക്കൊ​പ്പം 56.22 രൂ​പ കൂ​ടി ചേ​ർ​ത്ത് ആ​കെ 680.88 രൂ​പ​യാ​യു​മാ​ണ് നി​ജ​പ്പെ​ടു​ത്തി​യ​ത്.

ക​യ​ർ വ്യ​വ​സാ​യ​ത്തി​ലെ മ​റ്റു സ​മ​സ്ത മേ​ഖ​ല​യി​ലും കൂ​ലി​ഘ​ട​ന പ​രി​ഷ്ക്ക​രി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. പു​തി​യ ഡി​എ വ്യ​വ​സ്ഥ​ക​ൾ നി​ശ്ച​യി​ക്കു​ന്ന​തി​ന് ഒ​രു സ​ബ്ക​മ്മ​റ്റി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​നും തീ​രു​മാ​നി​ച്ചു.