പ്രസവത്തെതുടര്‍ന്ന് യുവതി മരിച്ചതിന് പിന്നാലെ കുഞ്ഞും മരിച്ചു

07:17 PM Jul 27, 2022 | Deepika.com
കൊല്ലം: മേവറത്ത് പ്രസവത്തെതുടര്‍ന്ന് യുവതി മരിച്ചതിന് പിന്നാലെ കുഞ്ഞും മരിച്ചു. മേവറത്തെ അഷ്ടമുടി സഹകരണ ആശുപത്രിയിലെ ചികിത്സാപിഴവാണ് മരണകാരണമെന്നാണ് ആരോപണം.

മൈലക്കാട് സ്വദേശി വിപിന്‍റെ ഭാര്യ ഹര്‍ഷയാണ് തിങ്കളാഴ്ച പ്രസവത്തിനിടെ മരിച്ചത്. തുടര്‍ന്ന് കുഞ്ഞിനെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും ഇന്ന് ഉച്ചയോടെ കുഞ്ഞും മരിച്ചു.

ചികിത്സാ പിഴവാണ് മരണകാരണമെന്നു യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ഹര്‍ഷയുടെ ആരോഗ്യസ്ഥിതി മോശമായെന്ന വിവരം ആശുപത്രി അധികൃതര്‍ മറച്ചുവച്ചെന്നും ബന്ധുക്കള്‍ പറഞ്ഞു. അതേസമയം പ്രസവത്തിനിടെ ഹൃദയാഘാതമുണ്ടായതാണ് യുവതിയുടെ മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.